Kerala

ജബൽപൂരിൽ സൈനിക ആശുപത്രിയിൽ നഴ്‌സായ ഗോപീചന്ദ്രക്ക് നിർമലിനെ നഷ്ടമാകുന്നത് 8 മാസം മാത്രം നീണ്ടുനിന്ന ദാമ്പത്യത്തിനൊടുവിൽ; അപകടം ഭാര്യയെ സന്ദർശിച്ച് മടങ്ങുമ്പോൾ മിന്നൽ പ്രളയത്തിൽപ്പെട്ട്; മനസ്സ് വിങ്ങിപ്പൊട്ടുമ്പോഴും കൈകൾ വിറക്കാതെ പ്രിയതമന് അവസാന സല്യൂട്ട് നൽകി ക്യാപ്റ്റൻ നിർമൽ ശിവരാജന്റെ ഭാര്യ ഗോപീചന്ദ്ര

കൊച്ചി: മനസ്സ് വിങ്ങിപൊട്ടുമ്പോഴും കൈകൾ വിറക്കാതെ പ്രിയതമന് അവസാന സല്യൂട്ട് നൽകി ക്യാപ്റ്റൻ നിർമൽ ശിവരാജിൻറെ ഭാര്യ ഗോപീചന്ദ്ര ധീരോചിതമായി യാത്രയയപ്പ് നൽകി. ജബൽപുരിൽ സൈനിക ആശുപത്രിയിൽ നേഴ്‌സാണ് ഗോപീചന്ദ്ര. മധ്യപ്രദേശ് മുതൽ നിർമലിന്റെ മൃതദേഹത്തെ ഗോപീചന്ദ്ര അനുഗമിക്കുകയായിരുന്നു. ഒടുവിൽ വീട്ടിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം പച്ചാളം പൊതുശ്മശാനത്തിൽ എത്തിച്ചപ്പോഴാണ് ഗോപീചന്ദ്ര വിങ്ങിപ്പൊട്ടി അവസാന സല്യൂട്ട് നൽകിയത്. സന്തോഷകരമായ ദാമ്പത്യം കേവലം എട്ടുമാസം മാത്രം പിന്നിട്ടപ്പോഴാണ് മിന്നൽപ്രളയത്തിൽ ഭർത്താവിനെ നഷ്ടപ്പെടുന്നത്. ഗോപീചന്ദ്രയെ കണ്ട്‌ 15-ന്‌ രാത്രി പച്മഡിയിലുള്ള ആർമി എജ്യുക്കേഷൻ കോർ സെന്ററിലേക്ക്‌ പോകുമ്പോഴാണ്‌ നിർമലിന്‌ അപകടം സംഭവിച്ചത്‌. അപ്രതീക്ഷിതമായ ദേഹവിയോഗത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഞെട്ടലിലായിരുന്നു. നിർമലിൻറെ അമ്മ സുബൈദയുടെയും സഹോദരി ഐശ്വര്യയുടെയും ദുഃഖം നിയന്ത്രിക്കാൻ കുടുംബാംഗങ്ങൾ ബുദ്ധിമുട്ടി.

മധ്യപ്രദേശിൽ അണക്കെട്ട് തുറന്നപ്പോഴുണ്ടായ മിന്നൽ പ്രളയത്തിൽ നിർമൽ സഞ്ചരിച്ചിരുന്ന കാർ അകപ്പെടുകയായിരുന്നു. മറാത്ത ലൈറ്റ് ഇൻഫെന്ററി റജിമെന്റിലെ സേനാംഗങ്ങളുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. ഹൈബി ഈഡൻ എംപി, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം.ജോൺ, ഉമ തോമസ് എന്നിവർ വിമാനത്താവളത്തിലെത്തി നേതൃത്വം നൽകി. സേനാംഗങ്ങളുടെ അകമ്പടിയോടെ വൈകിട്ട് മൂന്നരയോടെ കലൂർ കറുകപ്പിള്ളി ഭാഗ്യതാര നഗറിലെ വീട്ടിലെത്തിച്ചു. അഞ്ചോടെ പച്ചാളം പൊതുശ്മശാനത്തിലെത്തിച്ച മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.

B4 Admin

Recent Posts

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

4 hours ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

5 hours ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

5 hours ago

പുതിയ വ്യോമസേനാ മേധാവിയുടെ ഔദ്യോഗിക വാഹനം ഇനി ഇലക്ട്രിക്: മഹീന്ദ്ര XEV 9S തിരഞ്ഞെടുത്ത് എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത്

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…

9 hours ago

രാജ്യതലസ്ഥാനത്ത് മലിനീകരണ ഭീഷണി: ദില്ലിയിലെ വായുനിലവാരം അതീവ മോശം

ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…

9 hours ago

അമ്മയുടെ അനുഗ്രഹത്തോടെ 2027ലെ മഹാമാഘം: തിരുനാവായയിലും തവനൂരിലും ഒരുമിച്ച് മഹോത്സവം നടത്താൻ തീരുമാനം

കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…

1 day ago