ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെയും പരമാവധി ഗുജറാത്ത് ബിജെപി നേതാക്കളെയും കലാപക്കേസിൽ കുടുക്കാൻ മുൻ രാജ്യസഭാ എംപിയും കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായിരുന്ന അഹമ്മദ് പട്ടേൽ ഗൂഡാലോചന നടത്തിയിരുന്നതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ സത്യവാഗ്മൂലം കോടതിയിൽ. ഈ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ടീസ്റ്റ സെതല്‍വാദ് എന്ന് ഗുജറാത്ത് പൊലീസ്. ടീസ്റ്റയുടെ ജാമ്യഹര്‍ജിയെ കോടതിയില്‍ എതിര്‍ക്കുമ്പോഴാണ് പൊലീസ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്. 2002 ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവരെ കുറ്റക്കാരാക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് അടുത്തിടെ ടീസ്റ്റയെയും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥരായ ആര്‍.ബി.ശ്രീകുമാറിനെയും സഞ്ജീവ് ഭട്ടിനെയും അറസ്റ്റ് ചെയ്തിരുന്നു.
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമായിരുന്നു ഇത്. നിരപരാധികളെ കുറ്റക്കാരാക്കാനായി കോൺഗ്രസിൽ നിന്ന് അനധികൃതമായി ടീസ്റ്റ സാമ്പത്തിക നേട്ടങ്ങളും പുരസ്‌കാരങ്ങളും സ്വീകരിച്ചുവെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഗോധ്ര കലാപാനന്തരം ടീസ്റ്റ 30 ലക്ഷം രൂപ അഹമ്മദ് പട്ടേലിൽ നിന്ന് സ്വീകരിച്ചുവെന്നാണ് സാക്ഷിമൊഴി ഉദ്ധരിച്ച് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. മോദിക്കെതിരെ നടത്തുന്ന വ്യാജപ്രചാരണങ്ങൾക്ക് പ്രത്യുപകാരമായി കോൺഗ്രസ് ടീസ്റ്റക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നതായും സൂചനയുണ്ട്. ഷബാനയ്ക്കും ജാവേദിനും മാത്രം എന്തുകൊണ്ടാണ് അവസരം നല്‍കുന്നതെന്നും തന്നെ എന്തുകൊണ്ടാണ് രാജ്യസഭാംഗം ആക്കാത്തതെന്നും ടീസ്റ്റ കോണ്‍ഗ്രസ് നേതാക്കളോടു ചോദിച്ചിരുന്നുവെന്നും സാക്ഷിമൊഴി സത്യവാങ്മൂലത്തിലുണ്ട്. കോണ്‍ഗ്രസ് ഇതേക്കുറിച്ചു പ്രതികരിച്ചിട്ടില്ല. സത്യവാങ്മൂലം ഫയലില്‍ സ്വീകരിച്ച അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഡി.ഡി.താക്കൂര്‍ ടീസ്റ്റയുടെ ജാമ്യപേക്ഷയില്‍ വാദം കേള്‍ക്കുന്നത് തിങ്കളാഴ്ചത്തേക്കു മാറ്റി.
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…