kerala-covid-update-
ദില്ലി: രാജ്യത്ത് കോവിഡിൽ രോഗമുക്തി നിരക്ക് വർദ്ധിക്കുന്നു(Covid Updates In India). കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 25,920 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേക്കാൾ 4,837 കുറവ് കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങിലുമായി 2,92,092 പേരാണ് ഇപ്പോൾ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ രോഗമുക്തി നിരക്ക് 98 ശതമാനത്തിന് മുകളിലാണ്.66,254 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 4.19 കോടി കടന്നു.
2.07 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ 492 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 5,861,456 ആയി. ആകെ 4.27 കോടി കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്. അതേസമയം രാജ്യത്ത് വാക്‌സിൻ വിതരണം 174.6 കോടിയായെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കേരളത്തിലും രോഗബാധ കുറയുകയാണ്.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 8,655 പേര്‍ക്ക് മാത്രം രോഗം സ്ഥിരീകരിച്ചത്. എറണാകുളം 1696, തിരുവനന്തപുരം 1087, കൊല്ലം 812, തൃശൂര്‍ 746, കോട്ടയം 731, കോഴിക്കോട് 610, ആലപ്പുഴ 567, പത്തനംതിട്ട 447, ഇടുക്കി 420, മലപ്പുറം 405, കണ്ണൂര്‍ 357, പാലക്കാട് 343, വയനാട് 332, കാസര്‍ഗോഡ് 102 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധാ നിരക്ക്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,14,307 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,09,925 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4382 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 679 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 99,424 കോവിഡ് കേസുകളില്‍, 4.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…
ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ പെണ്‍കുട്ടിയെ സൈബറിടത്തിൽ അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്…