Thursday, May 16, 2024
spot_img

രാജ്യത്ത് കോവിഡ് കേസുകള്‍ താഴേക്ക്; 30,757 പുതിയ കേസുകൾ; ടിപിആർ 2.61% ‌

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 30,757 പേര്‍ക്കാണ് കോവിഡ് (Covid) സ്ഥിരീകരിച്ചു. നിലവിൽ 3,32,918 പേരാണ് കോവി‍ഡ് ബാധിച്ച് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 67,538 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 4,19,10,984 ആയി.

രോഗമുക്‌തി നേടിയവർ 21,906 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 25 പേർക്കുമാണ്. രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. 1,74,24,36,288 വാക്‌സിൻ ഡോസുകൾ രാജ്യത്തുടനീളം ഇതുവരെ വിതരണം ചെയ്‌തതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

അതേസമയം രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം തുടര്‍ച്ചയായി കുറയുന്ന പ്രവണത കാണിക്കുന്ന സാഹചര്യത്തില്‍ അധിക നിയന്ത്രണങ്ങള്‍ അവലോകനം ചെയ്ത് ഭേദഗതി വരുത്താനോ അല്ലെങ്കില്‍ അവസാനിപ്പിക്കാനോ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍. കേസുകളുടെ എണ്ണവും വ്യാപനവും ദിവസവും നിരീക്ഷിക്കുന്നത് തുടരണമെന്നു കത്തില്‍ നിര്‍ദേശിക്കുന്നു. ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്‌മെന്റ്, വാക്‌സിനേഷന്‍ എന്നീ പഞ്ചതല കോവിഡ് നിയന്ത്രണ തന്ത്രങ്ങള്‍ പിന്തുടരാനും ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

Related Articles

Latest Articles