Covid Vaccination In India
ദില്ലി: രാജ്യത്ത് കോവിഡ് ബാധിതരുടെ (Covid Updates In India)എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 12,514 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ 251 മരണമാണ് കോവിഡ് മൂലമാണെന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 4,58,437 ആയി. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 1,58,817 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
കഴിഞ്ഞ 248 ദിവസത്തെ ഏറ്റവും ചെറിയ നിരക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 12,718 പേർ കൂടി സുഖം പ്രാപിച്ചതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 3.36 കോടി കടന്നു. 98.2 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 27 ദിവസമായി രണ്ട് ശതമാനത്തിൽ താഴെയാണ് രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. നിലവിൽ 1.13 ശതമാനമാണിത്. 1.18 ശതമാനമാണ് പ്രതിവാര പോസിറ്റിവിറ്റി നിരക്ക്. ഇതിനോടകം 60.83 കോടിയിലധികം പരിശോധനകൾ രാജ്യത്ത് നടത്തിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 106.31 കോടി വാക്സിൻ ഡോസുകളും ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്.
അതേസമയം കേരളത്തില്‍ ഇന്നലെ 7,167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടി പിആര്‍ പത്ത് ശതമാനത്തില്‍ കുറയാതെ തുടരുകയാണ്. 10.99 ആണ് ടിപിആര്‍. 6439 പേര്‍ സംസ്ഥാനത്ത് രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 65,158 സാമ്പിളുകളാണ് പരിശോധിച്ചത്. 14 മരണവും റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം 1046, തിരുവനന്തപുരം 878, തൃശൂര്‍ 753, കോഴിക്കോട് 742, കൊല്ലം 592, ഇടുക്കി 550, കോട്ടയം 506, പത്തനംതിട്ട 447, പാലക്കാട് 339, മലപ്പുറം 334, കണ്ണൂര്‍ 304, ആലപ്പുഴ 270, വയനാട് 269, കാസര്‍ഗോഡ് 137 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്.
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…