Sports

കായിക രംഗത്തെ ലോറസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച പുരുഷ താരം നൊവാക് ജോക്കോവിച്ച്

കായിക രംഗത്തെ ലോറസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച പുരുഷ താരമായി നൊവാക് ജോക്കോവിച്ചും മികച്ച വനിത താരമായി അമേരിക്കയില്‍ നിന്നുള്ള ജിംനാസ്റ്റിക് സിമോണ്‍ ബൈല്‍സും തെരഞ്ഞെടുക്കപ്പെട്ടു. മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള പുരസ്‌കാരം ഇന്ത്യയും സ്വന്തമാക്കി.

മികച്ച തിരിച്ചുവരവിനുള്ള പുരസ്‌കാരം ഗോള്‍ഫ് താരം ടൈഗര്‍ വുഡ്സിനാണ്. കരിയറിലെ 80-ാം ത് പിജിഎ ടൂര്‍ണമെന്റില്‍ ചാമ്പ്യനായി തിരിച്ചുവരവ് നടത്തിയതിനാണ് ടൈഗര്‍ വുഡ്‌സ് പുരസ്‌കാരത്തിന് അര്‍ഹനായത്. തിരിച്ചുവരവിനുള്ള താരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഗുസ്തി താരം വിനേഷ് ഫോട്ടും ഇടം പിടിച്ചിരുന്നു.

കരിയറില്‍ ഏറ്റവും മികച്ച മുന്നേറ്റം നടത്തിയതിനുള്ള പുരസ്‌കാരം തേടിയെത്തിയത് ജപ്പാന്റെ ടെന്നീസ് റാണി നവോമി ഓസാക്കോയെയാണ്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേട്ടം പുരസ്‌കാര നിര്‍ണയത്തില്‍ മുതല്‍ക്കൂട്ടായി. 2018 ഫുട്‌ബോള്‍ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമാണ് മികച്ച കായിക ടീം. നീണ്ട കാലം ആഴ്‌സണലിനെ പരിശീലിപ്പിച്ച ആഴ്‌സണ്‍ വെങ്ങര്‍ക്ക് ആജീവാനന്ത കായിക താരത്തിനുള്ള പുരസ്‌കാരം ലഭിച്ചു.

ജാര്‍ഖണ്ഡ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘യുവ’യാണ് മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള ലോറന്‍സ് പുരസ്‌കാരം നേടിയത്. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യ- പാക് ക്രിക്കറ്റ് ടീമുകള്‍ ഈ പുരസ്‌കാരം പങ്കിട്ടിരുന്നു. ലോക രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് പുരസ്‌കാര ജേതാക്കളെ നിശ്ചയിച്ചത്.

Anandhu Ajitha

Recent Posts

അഫ്‌ഗാൻ ആരോഗ്യ മന്ത്രി മൗലവി നൂർ ജലാൽ ജലാലി ദില്ലിയിൽ; സ്വാഗതം ചെയ്ത് വിദേശകാര്യമന്ത്രാലയം

ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…

5 hours ago

കൊൽക്കത്തയിൽ മെസിയുടെ പരിപാടി അലങ്കോലമായ സംഭവം ! പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു !

കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…

8 hours ago

സിപിഐ(എം) തങ്ങളുടെ ചുമലിൽ എന്ന് എസ് ഡി പി ഐ.

സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…

10 hours ago

കണ്ണൂർ പിണറായിയിൽ ബോംബ് സ്ഫോടനം !സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി !

പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…

10 hours ago

വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായത് 58 ലക്ഷം പേർ ! ബംഗാളിൽ സമ്പൂർണ്ണ ശുദ്ധീകരണവുമായി എസ്‌ഐആർ; കലിതുള്ളി മമതയും തൃണമൂലും

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…

11 hours ago

വോട്ടിംഗ് യന്ത്രങ്ങളിൽ തനിക്ക് വിശ്വാസക്കുറവില്ലെന്ന് സുപ്രിയ സുലെ പാർലമെന്റിൽ !വോട്ടുചോരിയിൽ രാഹുലിനെ കൈയ്യൊഴിഞ്ഞ് എൻസിപിയും (ശരദ് പവാർ വിഭാഗം)

രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…

11 hours ago