Kerala

ഗവർണറുടെ അസാധാരണ നീക്കങ്ങളിൽ പകച്ച് സർക്കാർ; രാജ്ഭവന്റെ തീരുമാനത്തിന് പൂർണ്ണ നിയമസാധുതയെന്ന് നിയമ വിദഗ്ദ്ധർ; പതിനൊന്ന് മണിക്കുള്ളിൽ രാജിവെക്കണമെന്ന് ഗവർണർ; മുഖ്യമന്ത്രിയുടെ പത്രസമ്മേളനം 10:30 ന്

തിരുവനന്തപുരം: സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസിലറുടെ നിയമനം റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ സാഹചര്യത്തിൽ ഗവർണർ സ്വീകരിച്ച നടപടികൾക്ക് പൂർണ്ണ നിയമസാധുതയെന്ന് വിദഗ്ധർ. 9 വിസിമാരോട് ഇന്ന് രാവിലെ 11 മണിക്കുള്ളിൽ രാജി സമർപ്പിക്കാനാണ് ഗവർണർ ആവശ്യപ്പെട്ടിട്ടുള്ളത്. വിസിമാരെ നിയമിക്കാനുള്ള പൂർണ്ണമായ അധികാരം ഗവർണർക്കാണെന്ന് സുപ്രീംകോടതി വിധിയിൽ വ്യക്തമായി പറയുന്നുണ്ട്. മാത്രമല്ല ഭരണഘടന ഗവര്‍ണര്‍ക്കുനല്‍കുന്ന വിവേചനാധികാരത്തിലൊന്ന് ചാന്‍സലര്‍ എന്നനിലയില്‍ സ്വതന്ത്രമായി തീരുമാനം എടുക്കാമെന്നതാണ്. ചാന്‍സലറെന്നനിലയില്‍ ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരമാണെന്ന് എവിടെയും പറയുന്നില്ല. സർവകലാശാലകളുടെ സ്വയംഭരണാധികാരം ഉറപ്പാക്കാനാണ് ഇത്തരമൊരു വ്യവസ്ഥ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍, സുപ്രീംകോടതിയുടെ പുതിയ ഉത്തരവ് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടതില്‍ തെറ്റില്ലെന്നാണ് ഭൂരിഭാഗം നിയമവിദഗ്ദ്ധരും അഭിപ്രായപ്പെടുന്നത്.

അസാധാരണമായ സാഹചര്യമാണ് ഗവര്‍ണറുടെ ഈ നടപടി സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരമൊരു കേസ് രാജ്യത്തെ ഭരണഘടനാകോടതികള്‍ക്കുമുമ്പില്‍ ഇതുവരെയും എത്തിയിട്ടില്ല. സർവ്വകലാശാലകളുടെ പ്രവർത്തനത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകാൻ പാടില്ല. അതുകൊണ്ടുതന്നെ രാജിവയ്‌ക്കേണ്ടതില്ല എന്ന് ഔദ്യോഗികമായി സർക്കാരിന് വിസിമാരോട് പറയാനാകില്ല. സംസ്ഥാനത്തെ സർവ്വകലാശാലകളിൽ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് രാഷ്ട്രീയ നിയമനങ്ങൾ നടക്കുന്നതിനെതിരെ കടുത്ത വിമർശനമാണ് ഗവർണർ ഉന്നയിച്ചിരുന്നത്. സുപ്രീംകോടതി ഉത്തരവ് ഗവർണറുടെ നിലപാടിനെ ശരിവക്കുന്നതും സർക്കാരിന് കനത്ത തിരിച്ചടിയുമാണ്. പാനൽ നിർദ്ദേശിക്കാതെ ഒറ്റപ്പേരു മാത്രം ഗവർണർക്ക് സമർപ്പിച്ച് വിസി നിയമനം നടത്തുന്ന രീതിയെയാണ് സുപ്രീംകോടതി തള്ളിയത്. അത്തരത്തിൽ നിയമിക്കപ്പെട്ട 9 വിസിമാരോടാണ് ഗവർണർ രാജി സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്.

B4 Admin

Share
Published by
B4 Admin

Recent Posts

24 വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നു. തനിക്കെതിരെ ഇതുവരെ ഒരു ആരോപണങ്ങളും വന്നിട്ടില്ല. പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍

കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…

4 hours ago

ഓപ്പറേഷന്‍ തൂഫാന്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എത്രത്തോളം വിജയം നേടി. രണ്ടാംഘട്ടം ലക്ഷ്യമിടുന്നത് ക്യാംപസുകളിലേക്ക്. ലഹരിയുടെ പിടിയില്‍ പെട്ട കൗമാരങ്ങളെ ശുദ്ധീകരിക്കാനാകുമോ ?

കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…

4 hours ago

ഇനി മരുന്ന് കൊള്ള നടപ്പില്ല. ഹൈക്കോടതിയുടെ ചരിത്ര ഉത്തരവ് സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്നു. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സാമ്പത്തിക ആശ്വാസം ലഭിക്കും

ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…

5 hours ago

ആരാണ് പാര്‍വതി മായ ഷാജി ?. ആംസ്റ്റര്‍ ഓവര്‍സീസിനെതിരെ ലഭിച്ചത് 300-ലധികം പരാതികള്‍. വിദേശ രാജ്യങ്ങളില്‍ ആകര്‍ഷകമായ ജോലി വാഗ്ദാനം ചെയ്ത് പ്രധാന തട്ടിപ്പുകള്‍. വന്‍ തോതില്‍ പണം വിദേശത്ത് കടത്തിയതോടെ ഇഡിയുടെ പിടിയും വീഴുമോ ?.

കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…

5 hours ago

വഴിയടക്കാതെ, ജനങ്ങളെ അകറ്റാതെ, മുഖ്യമന്ത്രി വി ഡി സതീശന് ഇന്‍വിസിബിള്‍ സെക്യൂരിറ്റി. ആഭ്യന്തര വകുപ്പിന്റെ പുതിയ സുരക്ഷാ തന്ത്രം

മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…

12 hours ago

കൈപൊള്ളി കുടുംബ ബജറ്റ്. വെളുത്തുള്ളിക്ക് 220, പയറും ബീന്‍സും 100 കടന്നു. പച്ചക്കറി വില വീണ്ടും റെക്കോര്‍ഡിലേക്ക്

അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…

13 hours ago