Kerala

കേരളത്തിൽ പോരടിക്കുന്ന എൽഡിഎഫും യുഡിഎഫും ദില്ലിയിൽ മോതിരമാറ്റം നടത്തുന്നു! കേരളത്തിൽ ബിജെപി രണ്ടക്കം കടക്കും ;രാജ്നാഥ് സിംഗ്

കണ്ണൂർ: കേരളത്തിൽ ബിജെപിയുടെ സീറ്റെണ്ണം ഇത്തവണ രണ്ടക്കം കടക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. . യുഡിഎഫിനും എൽഡിഎഫിനും ഇരട്ട മുഖമാണെന്നും അദ്ദേഹം പരിഹസിച്ചു. എൻ ഡി എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കണ്ണൂരിൽ എത്തിയതായിരുന്നു രാജ്നാഥ് സിംഗ്.

കേരളത്തിൽ പരസ്പരം പോരടിക്കുന്നവരാണ് ദില്ലിയിൽ മോതിരമാറ്റം നടത്തുന്നത്. സംസ്ഥാനത്തെ റബ്ബർ കർഷകരുടെ പ്രശ്നങ്ങൾക്ക് നേരെ ഇടതുവലതു മുന്നണികൾ കണ്ണടയ്‌ക്കുകയാണ്. കേരളത്തിൽ നിന്ന് ഒരുതവണയെങ്കിലും ഇടതുവലതു മുന്നണികളെ ചവിട്ടി പുറത്താക്കിയാൽ പിന്നെയവർ ഒരിക്കലും തിരിച്ചുവരില്ല. ഭാരതത്തെ തർക്കാൻ ശ്രമിക്കുന്ന ഏതൊരു ശക്തിയെയും ബിജെപി ഇല്ലാതാക്കിയിരിക്കും.

കേരളത്തിലെ സഹകരണ ബാങ്കുകൾ സിപിഎം കൊള്ളയടിച്ചു. കൊള്ളപ്പണം ഉപയോ​ഗിച്ച് സമ്പാദിച്ച സ്വത്തുക്കൾ ഇഡി മരവിപ്പിച്ചു. ഇത് ജനങ്ങൾക്ക് തിരിച്ചുതരാൻ നിയമോപദേശം തേടിയിരിക്കുകയാണ് പ്രധാനമന്ത്രി. എല്ലാവർക്കും പണം തിരിച്ചുനൽകുമെന്ന് ബിജെപി ഉറപ്പ് നൽകുകയാണ്. ശമ്പളം കൊടുക്കാൻ പോലും കേരളസർക്കാരിന്റെ കയ്യിൽ പണമില്ല. കേന്ദ്രം നൽകുന്ന പണം വായ്പാ പലിശയടയ്‌ക്കാൻ മാത്രമാണ് തികയുന്നത്.

ഇത്തവണ 400ലധികം സീറ്റുകൾ ബിജെപി നേടിയെടുക്കുമെന്ന മുദ്രാവാക്യം ജനങ്ങൾ നെഞ്ചേറ്റി. സിആർ പ്രഫുൽകൃഷ്ണനെ പാർലമെന്റിലേക്ക് അയക്കണം. അദ്ദേഹത്തെ വിജയിപ്പിച്ചാൽ ഈ മണ്ണിലേക്ക് ഞാൻ വീണ്ടും വരും. നിങ്ങളോട് നന്ദി പറയാൻ ഞാനെത്തും.”- രാജ്നാഥ് സിംഗ് പറഞ്ഞു.

Anandhu Ajitha

Recent Posts

ബോണ്ടി ബീച്ച് ജിഹാദി ആക്രമണം! ഓസ്‌ട്രേലിയൻ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് വളമായെന്ന് തുറന്നടിച്ച് ബെഞ്ചമിൻ നെതന്യാഹു

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…

2 hours ago

ബോണ്ടി ബീച്ച് ജിഹാദി ആക്രമണം! പ്രതികളിൽ ഒരാളെ തിരിച്ചറിഞ്ഞു !ജൂത സമൂഹത്തിന് നേരെ വെടിയുതിർത്തത് ലാഹോറിൽ നിന്ന് കുടിയേറി പാർത്ത നവീദ് അക്രം എന്ന 24 കാരൻ

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…

2 hours ago

ബീഹാർ മന്ത്രി നിതിൻ നബിൻ ബിജെപിയുടെ പുതിയ ദേശീയ വർക്കിംഗ് പ്രസിഡന്റ് ; പശ്ചിമ ബംഗാൾ, അസം, തമിഴ്നാട്, കേരളം, പുതുച്ചേരി തെരഞ്ഞെടുപ്പുകൾ പ്രധാന ദൗത്യം

ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…

4 hours ago

സിഡ്‌നി ബോണ്ടി ബീച്ച് ഭീകരാക്രമണം ! കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി; ഭീകരവാദത്തിനെതിരായ ഭാരതത്തിന്റെ ഉറച്ച നിലപാട് വീണ്ടും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ; ഓസ്‌ട്രേലിയക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…

5 hours ago

ജൂത ആഘോഷത്തിനിടെ ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ വെടിവയ്പ്പ് !!10 പേർ കൊല്ലപ്പെട്ടു

സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…

6 hours ago

അമേരിക്കയെ പ്രീതിപ്പെടുത്താൻ വർധിപ്പിച്ചത് 50 ശതമാനം വരെ ഇറക്കുമതി തീരുവ!! മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിന് കനത്ത തിരിച്ചടി നൽകാൻ ഭാരതം ; ദില്ലിയിൽ ചർച്ചകൾ

വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…

6 hours ago