Science

കുതിപ്പ് തുടർന്ന് ആദിത്യ എൽ വൺ; മൂന്നാം ഭ്രമണപഥം ഉയർത്തൽ വിജയകരം; അടുത്ത ഭ്രമണപഥം ഉയർത്തൽ സെപ്റ്റംബർ 15ന്

ബെംഗളുരു: ഭാരതത്തിന്റെ സൗരദൗത്യം ആദിത്യ എൽ വണ്ണിന്റെ മൂന്നാം ഭ്രമണപഥം ഉയർത്തൽ വിജയകരം. ഇന്ന് പുലർച്ചെ 02.45 ഓടെയാണ് ആദിത്യ നാലാം ഭ്രമണപഥത്തിലേക്ക് കടന്നത്. നിലവിൽ ഭൂമിയിൽ നിന്നും കുറഞ്ഞത് 296 കി.മിയും കൂടിയത് 71,767 കിമി ദൂരത്തിലുമുള്ള ഭ്രമണപഥത്തിലാണ് ആദിത്യ. ബെംഗളുരുവിലെ ഇസ്ട്രാക്ക് കേന്ദ്രത്തിൽ നിന്നാണ് ഭ്രമണപഥം ഉയർത്തൽ നിയന്ത്രിച്ചത്. സെപ്റ്റംബർ 15 നാണ് അടുത്ത ഭ്രമണപഥം ഉയർത്തൽ. പുലർച്ചെ 2 മണിയോടെ ഭ്രമണപഥം ഉയർത്തൽ നടക്കും. ശേഷം അഞ്ചാം ഭ്രമണപഥത്തിൽ കടന്ന ശേഷം എൽ വൺ പോയിന്റിലേക്കുള്ള സഞ്ചാരം തുടരും.

സെപ്റ്റംബർ രണ്ടിനാണ് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നും ആദിത്യ എൽ1 വിക്ഷേപിക്കുന്നത്. 15 ദശലക്ഷം കിലോമീറ്റർ സഞ്ചരിച്ച് 125 ദിവസം സഞ്ചരിച്ചാകും പേടകം ലക്ഷ്യ സ്ഥാനത്തെത്തുക.

കഴിഞ്ഞ ദിവസം പേടകം പകർത്തിയ ചിത്രം ഇസ്രോ പുറത്തുവിട്ടിരുന്നു. ഉപഗ്രഹം 70 സെമി ഗ്രോത്ത് ഇന്ത്യ ടെലിസ്‌കോപ്പ് ആണ് വിജയകരമായി ചിത്രം പകർത്തിയത്. മുകളിൽ വലത് വശത്ത് നിന്നും താഴെ ഇടത്തേക്ക് സഞ്ചരിക്കുന്ന ഡയഗണൽ സ്ട്രീക്ക് കാണിക്കുന്ന തരത്തിലാണ് ചിത്രം.

anaswara baburaj

Recent Posts

പറഞ്ഞിട്ടും കീഴടങ്ങിയില്ലെങ്കിൽ അവന് മ-ര-ണം ഉറപ്പ് !

സൈന്യത്തിന് നേരെ കല്ലെടുക്കുന്ന ഒരു ഭീ-ക-ര-നെ-യും വെറുതെ വിടില്ല ;വൈറലായി അമിത് ഷായുടെ വാക്കുകൾ

22 mins ago

പ്രജ്ജ്വൽ രേവണ്ണ നാട്ടിലേക്ക് !മെയ് 31 ന് ബെംഗളൂരുവിലെത്തി കീഴടങ്ങും; തീരുമാനം വിദേശകാര്യ മന്ത്രാലയം ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് റദ്ദാക്കാനുള്ള നീക്കം ആരംഭിച്ചതിന് പിന്നാലെ

ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് ജർമ്മനിയിലേക്ക് കടന്ന ഹാസൻ എംപി പ്രജ്ജ്വൽ രേവണ്ണ ഈ മാസം തന്നെ രാജ്യത്ത് മടങ്ങിയെത്തി…

41 mins ago

കണ്ണീർക്കടലായി പാപുവ ന്യൂഗിനി !വെള്ളിയാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ ജീവനോടെ മണ്ണിനടിയിലായത് ആയിരത്തിലധികം പേരെന്ന് റിപ്പോർട്ട്

പോർട്ട് മൊറെസ്ബി: പാപുവ ന്യൂഗിനിയിൽ വെള്ളിയാഴ്ചയുണ്ടായ വമ്പൻ മണ്ണിടിച്ചിലിൽ രണ്ടായിരത്തോളം ആളുകൾ മണ്ണിനടിയിൽപ്പെട്ടതായുള്ള റിപ്പോർട്ട് പുറത്തു വന്നു. പാപുവ ന്യൂഗിനി…

1 hour ago

രാഹുൽ ഗാന്ധിയെ വലിച്ചുകീറി ഒട്ടിച്ച് അമിത് ഷാ!

മത്സരം നടക്കുന്നത് രാമഭക്തർക്ക് നേരെ വെ-ടി-യു-തി-ർ-ത്ത-വ-രും രാമക്ഷേത്രം പണിതവരും തമ്മിൽ!

2 hours ago

പാർലമെന്റിനെ നിന്ദിക്കുന്ന തരത്തിലാണ് പ്രതിപക്ഷത്തിന്റെ പെരുമാറ്റം ; രാഹുൽ ഗാന്ധി വന്നതിന് ശേഷം കോൺ​ഗ്രസിന്റെ രാഷ്‌ട്രീയ നിലവാരം ഇടിഞ്ഞുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ദില്ലി : പാർലമെന്റ് നടപടികൾ നിരന്തരം തടസ്സപ്പെടുത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.…

2 hours ago

ഗുണ്ടാനേതാവിന്റെ വിരുന്നിൽ DySPയും പോലീസുകാരും പങ്കെടുത്ത സംഭവം ! 2 ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ ! പരസ്‌പരം പഴിചാരി DySPയും പോലീസുകാരും

ആഭ്യന്തര വകുപ്പിനെ ഒന്നാകെ നാണക്കേടിലാക്കിക്കൊണ്ട് ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ ഡിവൈഎസ്പിയും പൊലീസ് ഉദ്യോ​ഗസ്ഥരും വിരുന്നിൽ പങ്കെടുത്ത സംഭവത്തിൽ…

2 hours ago