Tatwamayi TV

തിരുവട്ടാർ ആഞ്ജനേയ സ്വാമിയുടെ പുണ്യ ഭൂമിയിലേക്ക് മഹാവിഷ്ണുവിന്റെ ചൈതന്യവും! മഹാവിഷ്ണു ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങ് ഇന്ന് നടക്കും; മുഖ്യാതിഥി ജാർഖണ്ഡ് ഗവർണർ സി.പി. രാധാകൃഷ്ണൻ ; ഭക്തിനിർഭരനിമിഷങ്ങൾ തത്സമയം ഭക്തരിലെത്തിക്കാൻ കൈകോർത്ത് തത്വമയിയും

തിരുവട്ടാർ: ശ്രീ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലെ മഹാവിഷ്ണു ക്ഷേത്രത്തിന്റെ തറക്കല്ലിടൽ പൂജ ഇന്ന് നടക്കും. ഇന്ന് രാവിലെ 8.47 മുതൽ 10.50 വരെയാണ് തിരുവട്ടാർ ശ്രീ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലെ മഹാവിഷ്ണു (സുദർശനമൂർത്തി) ക്ഷേത്രത്തിന്റെ സ്ഥാപക പൂജ നടക്കുക. ജാർഖണ്ഡ് ഗവർണർ സി.പി. രാധാകൃഷ്ണൻ ആണ് ചടങ്ങിലെ മുഖ്യാതിഥി.

ബിജെപി കന്യാകുമാരി പ്രസിഡന്റ് സി.ധർമ്മരാജ്, ബിജെപി കന്യാകുമാരി ഘടകം സാമ്പത്തിക വിഭാഗം തലവൻ ടി. അയ്യപ്പൻ, എൻ. രാധാകൃഷ്ണൻ, SRK ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് കുലശേഖരം, ശ്രീ തവതിരുആഞ്ജനേയ സിദ്ധർ, സെങ്കോൽ അധീനം ശ്രീലശ്രീ ശിവപ്രകാശ ദേശിക സത്യ,
ജ്ഞാന പരമാചാര്യ സ്വാമികൾ, അഡീഷണൽ ഡയറക്ടർ ഓഫ് ഹെൽത്ത് കേരള സർക്കാർ ഡോ. പീയുഷ് എം.നമ്പൂതിരിപ്പാട് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരിക്കും .

മഹാവിഷ്ണു ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിന്റെ ഭക്തിനിർഭരനിമിഷങ്ങൾ ഭക്തർക്ക് തത്സമയം തത്വമയിലൂടെ വീക്ഷിക്കാവുന്നതാണ്. തത്സമയ ദൃശ്യങ്ങൾ വീക്ഷിക്കുവാൻ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ പ്രവേശിക്കാം.
http://bit.ly/40h4Ifn

anaswara baburaj

Share
Published by
anaswara baburaj

Recent Posts

പന്തീരാങ്കാവ് സ്ത്രീധന പീഡനം ! എസ്എച്ച്ഒ യ്ക്ക് സസ്‌പെൻഷൻ ! നടപടി കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനാൽ

കോഴിക്കോട് : പന്തീരാങ്കാവില്‍ ഭര്‍ത്തൃഗൃഹത്തില്‍ നവ വധുപീഡനത്തിന് ഇരയായ സംഭവത്തിൽ പന്തീരാങ്കാവ് എസ്എച്ച്ഒ കൂടിയായ സിഐ എ എസ്.സരിനെ സസ്പെൻഡ്…

7 mins ago

സർക്കുലറിൽ മാറ്റങ്ങൾ വരുത്തിയെന്ന് ഗതാഗതമന്ത്രി ! ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ സമരം പിൻവലിച്ചു !

തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ നടത്തി വന്ന സമരം പിൻവലിച്ചു. ​ഗതാഗതമന്ത്രി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.…

37 mins ago

എടിഎം കാർഡ് ഉപയോഗിച്ചത് പിടിവള്ളിയായി ! കാണാതായ ആളൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ തഞ്ചാവൂരിൽ നിന്ന് കണ്ടെത്തി

ഈ മാസം എട്ടു മുതൽ കാണാതായിരുന്ന ആളൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒയെ കണ്ടെത്തി. വിജയരാഘവപുരം സ്വദേശി പി.എ.സലേഷിനെയാണ് (34)…

44 mins ago

സിഎഎ നടപ്പിലാക്കി കേന്ദ്ര സർക്കാർ ! 14 പേർക്ക് പൗരത്വം നൽകി

രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് പൗരത്വ നിയമഭേദഗതി നിയമപ്രകാരം ആഭ്യന്തരമന്ത്രാലയം…

1 hour ago