kpac-lalitha-discharged-from-hospital
മലയാള സിനിമാ ലോകത്തെ ഏറ്റവും മുതിർന്ന നടി കെ.പി.എ.സി ലളിത ആശുപത്രിയിൽ. കരൾ സംബന്ധമായ അസുഖങ്ങൾ മൂലം ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ കെ.പി.എ.സി ലളിത ഐസിയുവിലാണ്. ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നെങ്കിലും വിദഗ്ധ ചികിത്സയുടെ ഭാഗമായാണ് ഇപ്പോൾ എറണാകുളത്തേക്ക് മാറ്റിയത്. പത്ത് ദിവസമായി ചികിത്സയിൽ കഴിയുന്ന കെ.പി.എ.സി ലളിത ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതിയുള്ളതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
കരള്‍ രോഗവും, കടുത്ത പ്രമേഹവും കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇതേതുടർന്ന് കരള്‍മാറ്റ ശസ്ത്രക്രിയയാണ് അടിയന്തിരമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാൽ താരത്തിന്റെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് ഡോക്ടര്‍മാര്‍ തല്‍ക്കാലം അതിന് തയ്യാറാവുന്നില്ലെന്നാണ് വിവരം. നിലവിൽ വിദഗ്ധ ഡോക്ടര്‍മാരുടെ പരിചരണത്തിലാണ് നടി.
അതേസമയം നേരത്തേതിനേക്കാൾ മെച്ചപ്പെട്ട ആരോഗ്യ നിലയിലേക്ക് ലളിത എത്തിയിട്ടുണ്ടെന്നാണ് മലയാളത്തിലെ സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ” ആദ്യം ബോധമുണ്ടായിരുന്നില്ലെന്നും, ഇപ്പോൾ ചേച്ചിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കരൾ മാറ്റി വയ്ക്കുകയാണ് പരിഹാരം. എന്നാൽ പ്രായവും ആരോഗ്യസ്ഥിതിയുമൊക്കെ പരിഗണിച്ചേ തീരുമാനമെടുക്കുവാനാകൂ എന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു.
നേരത്തെ തന്നെ ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും അഭിനയത്തിൽ സജീവമായിരുന്നു കെ.പി.എ.സി ലളിത. എന്നാൽ അതിനിടെയാണ് രോഗം കൂടിയതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. പ്രമേഹമടക്കമുള്ള രോഗങ്ങളും താരത്തിനുണ്ട്. കെ.പി.എ.സിയുടെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ഗവണ്‍മെന്റും വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവില്‍ കേരള ലളിതകലാ അക്കാദമിയുടെ ചെയര്‍പേഴ്‌സണാണ് കെ.പി.എ.സി. ലളിത.
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…