International

ബ്രിട്ടനിലെ ദുർഗാഭവൻ ഹിന്ദു സെന്ററിലേക്ക് ‘അല്ലാഹു അക്ബർ’ വിളികളുമായി പ്രതിഷേധക്കാർ കൂട്ടമായി തടിച്ചുകൂടി; ആരാധനാലയത്തിൽ ഉയർത്തിയിരുന്നു കാവി പതാക വലിച്ചെറിഞ്ഞു: പതിവില്ലാത്ത വർഗീയ വിദ്വേഷക്കാഴ്ചകളിൽ ഞെട്ടി യൂറോപ്യൻ രാജ്യം

ലണ്ടൻ: ലസ്റ്ററിൽ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിന് ശേഷം നടന്ന അക്രമാസക്തമായ കലാപത്തിൽ അമ്പതോളം പേർ അറസ്റ്റിൽ. മത്സര ശേഷം മുസ്ലീംവിഭാഗത്തിൽ പെട്ടവർ ഹിന്ദുക്കളെ ആക്രമിക്കുകയായിരുന്നു. ഏഷ്യാകപ്പിൽ പാകിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തിയ മത്സരത്തിന് ശേഷമായിരുന്നു രാജ്യത്ത് അക്രമ സംഭവങ്ങൾ അരങ്ങേറിയത്. അക്രമസംഭവത്തിൽ നഗരത്തിലെ ഒരു ഹിന്ദു ക്ഷേത്രം നശിപ്പിക്കുകയും, ആരാധനാലയത്തിൽ ഉയർത്തിയിരുന്നു കാവി പതാക വലിച്ചെറിയുകയും ചെയ്തതായി അന്തരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്ലാൻഡിലെ സ്‌മെത്വിക്ക് പട്ടണത്തിലുള്ള ക്ഷേത്രത്തിന് മുന്നിൽ മുസ്ലീം മതവിഭാഗത്തിൽ പെട്ട 200ഓളം പേർ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.

ഈ പ്രതിഷേധത്തിലെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശക്തമായി. സ്‌പോൺ ലെയ്നിലെ ദുർഗാഭവൻ ഹിന്ദു സെന്ററിലേക്ക് ‘അല്ലാഹു അക്ബർ’ എന്ന് ഉറക്കെ വിളിച്ചുകൊണ്ട് 200ഓളം ആളുകൾ തടിച്ചുകൂടുന്നതാണ് വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. പ്രതിഷേധക്കാരെ തടയാൻ വൻ സന്നാഹമാണ് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ചിലർ പൊലീസ് വലയം ഭേദിച്ച് മതിലുകളിൽ കയറാനും ശ്രമിച്ചു.

ഇന്ത്യൻ സമൂഹത്തിന് നേരെയുള്ള അക്രമങ്ങളെ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അപലപിക്കുകയും ഇന്ത്യാക്കാർക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ലെസ്റ്ററിലുണ്ടായ അക്രമസംഭവങ്ങളിൽ ഇതുവരെ 47 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇരു മതവിഭാഗങ്ങളിലേയും നേതാക്കൾ ഒത്തുകൂടി സമാധാനവും ഐക്യവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. അക്രമം ഉടൻ അവസാനിപ്പിക്കണമെന്നും അവർ ആവശ്യമുന്നയിച്ചിട്ടുണ്ടായിരുന്നു.

admin

Recent Posts

ബസിന് കുറുകെ കാർ ഇട്ടത് സീബ്രാ ലൈനിൽ ; ദൃശ്യങ്ങൾ കാണാം..

മേയറുടെ വാദങ്ങൾ പൊളിയുന്നു ! ഇനിയെങ്കിലും മേയർക്കെതിരെ പോലീസ് കേസെടുക്കുമോ ?

36 mins ago

മേയറുടെ വാദങ്ങൾ പൊളിയുന്നു! കാർ നിർത്തിയത് സീബ്ര ലൈനിൽ; ഡ്രൈവറുടെ പരാതിയിൽ കഴമ്പില്ലെന്ന നിലപാടിൽ പോലീസ്

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്റെ വാദങ്ങൾ പൊളിയുന്നു ദൃശ്യങ്ങൾ പുറത്ത്. പാളയം സാഫല്യം കോംപ്ലക്സിന് മുന്നിൽ കെഎസ്ആർടിസി ബസിന് കുറുകെ…

2 hours ago

മേയറുടെ ന്യായികരണങ്ങൾക്കെതിരെ വീണ്ടും കെഎസ്ആർടിസി ഡ്രൈവര്‍; ‘ലൈംഗിക ചേഷ്ഠ കാണിച്ചിട്ടില്ല, മോശമായി പെരുമാറിയത് മേയർ; പരാതി നൽകിയിട്ടും പോലീസ് നടപടി എടുക്കുന്നില്ല

തിരുവനന്തപുരം: കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി നടുറോഡിലുണ്ടായ വാക്കേറ്റത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍റെ വാദങ്ങള്‍ക്ക് എതിര്‍ത്ത് കെഎസ്ആർടിസി ഡ്രൈവര്‍…

2 hours ago

സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഇല്ല; അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി; വൈദ്യതി ഉപഭോഗം നിയന്ത്രിക്കണമെന്ന് മുന്നറിയിപ്പ്

പാലക്കാട്: സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഇല്ലെന്ന് വൈദ്യതി മന്ത്രി കെ. കൃഷ്ണൻകുട്ടി. അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ല. അമിത ഉപഭോഗം…

2 hours ago

ചെന്നൈയില്‍ മോഷണത്തിനിടെ മലയാളി ദമ്പതികളെ കൊലപ്പെടുത്തിയ കേസ്; ഒരാള്‍ പിടിയില്‍

ചെന്നൈ: മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം നൂറു പവന്റെ സ്വർണ്ണവുമായി കടന്ന കേസിൽ ഒരാള്‍ പിടിയില്‍. രാജസ്ഥാൻ സ്വദേശിയായ…

2 hours ago