Leopard attack in Uttar Pradesh; 10-year-old boy bitten and dragged to death in front of his mother
ഉത്തർപ്രദേശ് : പുള്ളിപ്പുലിയുടെ ആക്രമണത്തിൽ പത്ത് വയസുകാരന് ദാരുണാന്ത്യം. വീടിനു സമീപത്തെ കാടുകാണാനിറങ്ങിയ കുട്ടിയെയാണ് അമ്മയുടെ മുന്നില്‍വെച്ചാണ് പുലി ആക്രമിച്ച് കൊന്നത്.
ആക്രമണത്തില്‍ നട്ടെല്ല് തകര്‍ന്ന ബാലനെ പുലി കടിച്ചു വലിച്ചു സമീപത്തെ കരിമ്പിന്‍ തോട്ടത്തിലേക്ക് കൊണ്ടുപോയി. എന്നാല്‍ ജീവന്‍ പോയതിനാലാകണം പുലി ബാലനെ അവിടെ ഉപേക്ഷിച്ചു പോവുകയായിരുന്നു. മകന്റെ കരച്ചില്‍ കേട്ട് പുറത്തിറങ്ങിയ അമ്മയുടെ മുന്നിലൂടെയാണ് പുലി കുട്ടിയെ കടിച്ചുകൊണ്ടുപോയത്.
ബല്‍റാംപൂര്‍ ജില്ലയിലെ സുഹെല്‍വ വന്യജീവി സങ്കേതത്തിന് സമീപം വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം. വീടിനു സമീപത്തെ കാട് കാണാന്‍ ഇറങ്ങിയ മജ്ഗവാന്‍ ഗ്രാമത്തിലെ സന്ദീപ് എന്ന 10 വയസ്സുകാരനാണ് പുള്ളിപ്പുലിയുടെ ആക്രമണത്തിന് ഇരയാവുകയും കൊല്ലപ്പെടുകയും ചെയ്തത്.
വീടിന് സമീപത്തു തന്നെയുള്ള ഒരു മരത്തിന്റെ പിന്നിലായിരുന്നു പുലി പതുങ്ങിയിരുന്നത്. സന്ദീപ് പുറത്തിറങ്ങിയതും പുലി കുട്ടിയുടെ മേല്‍ ചാടി വീഴുകയായിരുന്നു. പുലിയുടെ ആക്രമണത്തില്‍ കുട്ടിയുടെ നട്ടെല്ല് പൂര്‍ണ്ണമായും തകര്‍ന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് അമ്മ വീടിന് പുറത്ത് എത്തിയപ്പോള്‍ കണ്ടത് പുലി മകനെ കടിച്ചു വലിച്ച് സമീപത്തെ കരിമ്പിന്‍ തോട്ടത്തിലേക്ക് പോകുന്നതാണ്. അമ്മയുടെ കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാരുടെ പരിശോധനയില്‍ കുട്ടിയെ കരിമ്പിന്‍ തോട്ടത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…