Kerala

മതവികാരം വ്രണപ്പെടുത്തിയ കേസ്; ലിബി സെബാസ്റ്റ്യനെതിരെ കുരുക്ക് മുറുകുന്നു; നടപടിയ്ക്ക് വേഗത കൂട്ടാന്‍ കോടതിയുടെ ഇടപെടല്‍; ലിബി അറസ്റ്റിലാകുമെന്ന് സൂചന

കൊച്ചി: മതവികാരം വ്രണപ്പെടുത്തി എന്ന കേസില്‍ പോലീസ് നടപടികള്‍ വൈകിപ്പിച്ചെങ്കിലും രഹാന ഫാത്തിമയ്ക്ക് പിന്നാലെ ലിബി സെബാസ്റ്റ്യനും അറസ്റ്റിലാകുമെന്ന് സൂചന. ലിബി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതോടെയാണ് അറസ്റ്റിനുള്ള സാധ്യത വര്‍ധിക്കുന്നത്.

ലിബിയുടെ ഫേയ്‌സ് ബുക്ക് പോസ്റ്റുകള്‍ പ്രഥമ ദൃഷ്ടിയാൽ ശിക്ഷിക്കപ്പെടാവുന്നവയാണെന്ന് എറണാകുളം സിജെഎം കോടതി കണ്ടെത്തി. അതുകൊണ്ട് തന്നെ തെളിവുകളെ കുറിച്ച് കൂടുതൽ അന്വേഷണം അനിവാര്യമായ സാഹചര്യത്തിൽ ലിബിയെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യെണ്ടത് കേസ് അന്വേഷണത്തിന് അത്യന്താപേക്ഷിതമാണെന്ന് കോടതി വിലയിരുത്തി. ഈ സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിന്‍റെ തുടരന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നും, സാക്ഷികളെ സ്വാധീനിക്കുവാനുള്ള സാധ്യതകള്‍ തള്ളിക്കളയുവാൻ സാധിക്കുകയില്ലെന്നും കോടതി വിധിന്യായത്തിൽ പറയുന്നു. 2018 ഒക്ടോബർ 15നും ഡിസംബർ 18 നുമാണ് മതവികാരം വെളിപ്പെടുത്തുന്ന തരത്തില്‍ ഇവർ ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടത്.

പീപ്പിൾസ് ലീഗൽ വെൽഫെയർ ഫോറം വർക്കിംഗ് പ്രസിഡന്‍റ് സിഎസ് സുമേഷ് കൃഷ്ണ ലിബിയ്ക്കെതിരെ പരാതി നല്‍കിയെങ്കിലും പോലീസ് നടപടികള്‍ വൈകിപ്പിച്ചതിനെ തുടര്‍ന്നാണ് ലിബിയ്ക്കെതിരെ അദ്ദേഹം എറണാകുളം സിജെഎം കോടതിയെ സമീപിച്ചത്. ഇതിനെ തുടർന്ന് കോടതി കേസില്‍ വിശദീകരണം തേടുകയായിരുന്നു. ഈ കേസിൽ റിപ്പോർട്ട് നൽകാൻ കൊച്ചി സെൻട്രൽ പൊലീസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 16 ന് കോടതി കേസ് വീണ്ടും പരിഗണിക്കും.

മതനിന്ദ, മതസ്പർദ്ദ വളർത്തുക, ആരാധനാലയങ്ങളെ അവഹേളിക്കുക, മതവികാരം വ്രണപ്പെടുത്തുക, ഇത്തരം കാര്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി തെറ്റായ ഉദ്ദേശ്യത്തോടെ പ്രചരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ലിബിയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

സുമേഷ് കൃഷ്ണയുടെയും, സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തിയ പൊലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ വൈകിപ്പിക്കുകയായിരുന്നു. സുപ്രീം കോടതി വിധിയെത്തുടർന്ന് ശബരിമലയിൽ ദർശനത്തിന് ആദ്യം ശ്രമിച്ച സ്ത്രീകളിലൊരാളാണ് ലിബി. നേരത്തെ ഇതേ വിവാദത്തിൽ ആക്ടിവിസ്റ്റ് രഹാന ഫാത്തിമ അറസ്റ്റിലായിരുന്നു.

admin

Recent Posts

ഇന്ത്യക്ക് വമ്പൻ നേട്ടം! ആ തീരുമാനം ചരിത്രമായി

ഇന്ത്യയും യുഎഇയും ചേർന്നെടുത്ത ആ തീരുമാനം ചരിത്രമായി ഇന്ത്യക്ക് വമ്പൻ നേട്ടം

18 mins ago

ഗുരുവായൂരപ്പൻ സാക്ഷി; നടൻ ജയറാമിന്റെ മകൾ മാളവിക വിവാഹിതയായി

തൃശ്ശൂർ: നടൻ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക വിവാഹിതയായി. നവനീത് ഗിരീഷാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു…

21 mins ago

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; സർക്കുലർ റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനായി ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലർ റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും.…

26 mins ago

മാസപ്പടി കേസ്; മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ഹർജിയിൽ പ്രത്യേക വിജിലൻസ് കോടതി ഇന്ന് വിധി പറയും

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എം. എല്‍.എ സമർപ്പിച്ച…

48 mins ago

കാമുകന്മാർക്കായി സ്വന്തം കുഞ്ഞുങ്ങളെ കൊ-ല്ലു-ന്ന ഇന്നത്തെ അമ്മമാർ അറിഞ്ഞിരിക്കേണ്ട കഥ

കണ്ണീരോടെയല്ലാതെ ഈ കഥ നിങ്ങൾക്ക് കേൾക്കാനാകില്ല ! മക്കളുടെ വിശപ്പകറ്റാൻ ഏറ്റവും വിരൂപിയായ സ്ത്രീ എന്ന പേര് സ്വീകരിക്കേണ്ടി വന്ന…

1 hour ago