General

ഏയ്ഞ്ചല്‍ നിക്ഷേപങ്ങള്‍ക്ക് എല്‍ഐസിയും ഇപിഎഫ്ഓയും


ദല്‍ഹി: ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും എംപ്ലോയീസ് പ്രൊവിഡന്റ്ഫണ്ട് ഓര്‍ഗനൈസേഷനും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ട് നല്‍കാന്‍ തയ്യാറെടുക്കുന്നു. ഡിപിഐഐടിയുടെ അഡീഷണല്‍ സെക്രട്ടറി അനില്‍ അഗര്‍വാള്‍ ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ട് കണ്ടെത്താന്‍ സിഡ്ബി ഒരു പോര്‍ട്ടല്‍ വികസിപ്പിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. നാഷനല്‍ സ്റ്റാര്‍ട്ടപ്പ് അഡൈ്വസറി കൗണ്‍സിലിന്റെ യോഗത്തില്‍ ഈ വിഷയങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.

രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം മെച്ചപ്പെടുത്തുന്നതിനായി പല സംരംഭങ്ങളും മുമ്പോട്ട് വരുന്നുണ്ട്. ഈ മേഖലയ്ക്കായി പതിനാറോളം പ്രോഗ്രാമുകളെ ഇത്തരത്തില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവയെ കുറിച്ചുള്ള വിവരങ്ങള്‍ കൗണ്‍സിലിലെ മെമ്പര്‍മാരുമായി പങ്കുവെച്ചിട്ടുണ്ടെന്നും അഗര്‍വാള്‍ പറഞ്ഞു. സോഫ്റ്റ്ബാങ്കിലെ മനോജ് കോഹ്‌ലിയുടെ നേതൃത്വത്തില്‍ ദേശീയ മെന്റര്‍ഷിപ്പ് പ്രോഗ്രാം നടത്താന്‍ താല്‍പ്പര്യപ്പെടുന്നതായി അഗര്‍വാള്‍ അറിയിച്ചു.സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഒരു ഫണ്ട് സ്വരൂപിക്കാന്‍ അദ്ദേഹം പ്രതിജ്ഞാബദ്ധനാണ്. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഫണ്ട് നല്‍കാന്‍ ഇപിഎഫ്ഓയും സന്നദ്ധത അറിയിച്ചതായി സെക്രട്ടറി അറിയിച്ചു.

രാജ്യത്ത് ആകെ ആറായിരം ഏയ്ഞ്ചല്‍ നിക്ഷേപകരാണ് ഉള്ളതെങ്കില്‍ യുഎസില്‍ മൂന്ന് ലക്ഷമാണ് .ഈ സാഹചര്യം കണക്കിലെടുത്ത് പുതിയ പ്ലാറ്റ്‌ഫോം തയ്യാറാക്കി പദ്ധതി കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ അധ്യക്ഷതയിലാണ് കൗണ്‍സില്‍ ചേര്‍ന്നത്. ചുവപ്പുനാടയില്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക,സംരംഭങ്ങള്‍ തുടങ്ങുന്നത് എളുപ്പമാക്കുക,സ്റ്റാര്‍ട്ടപ്പ് സീഡ് ഫണ്ടിലൂടെ ഇന്‍കുബേറ്റേഴ്‌സിനെ സഹായിക്കുക തുടങ്ങിയ വിഷയങ്ങള്‍ ഗൗരവമായി പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.

B4 Admin

Recent Posts

ക്ലാസ് മുറിയിൽ ചെയിൻസോ ആക്രമണം: രണ്ട് പെൺകുട്ടികൾക്ക് ഗുരുതര പരിക്ക്, 21കാരൻ പിടിയിൽ

ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…

9 hours ago

ദാരിദ്ര്യമുക്തിയിൽ ഭാരതം മുന്നോട്ട്: പാകിസ്ഥാനിൽ തിരിച്ചടി, ഇന്ത്യ–പാക് താരതമ്യം നടത്തി പാക് മാധ്യമങ്ങൾ

ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…

9 hours ago

കാശി–ഡൽഹി യാത്ര ഇനി കൂടുതൽ വേഗത്തിൽ: രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…

10 hours ago

ലണ്ടനിൽ എംബിഎ പഠനം: വീട്ടുകാരറിയാതെ ഇന്ത്യയിലേക്ക് മടക്കം. ഒടുവിൽ പൂണെയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ 34കാരി

ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…

10 hours ago

ദേശീയ ഐക്യദിനത്തിൽ ഭാരതത്തിന്റെ ഉരുക്കുമനുഷ്യന് ആദരമർപ്പിച്ച് കേരള ഗവർണർ. ഐക്യവും വികസനവും മുൻനിർത്തി മുന്നേറാൻ ആഹ്വാനം

ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…

11 hours ago

തമിഴകത്തിന്റെ ധീരനക്ഷത്രം: സനാതന ധർമ്മത്തിന്റെയും ദേശീയതയുടെയും പ്രതീകമായ അയ്യാ മുത്തുരാമലിംഗ തേവർക്ക് സ്മരണാഞ്ജലി!

"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…

2 days ago