ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
പരീക്ഷാ ക്രമക്കേട് നടത്തുന്നവര്‍ക്ക് ജീവപര്യന്തം തടവും ഒരു കോടി രൂപ പിഴയും ചുമത്തുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. മന്ത്രിസഭ ഇതിന് അംഗീകാരം നല്‍കി. പബ്ലിക് സര്‍വീസ് റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍, പ്രൊമോഷന്‍ പരീക്ഷകള്‍, ബിരുദം, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ എന്നിവയുടെ പ്രവേശന പരീക്ഷകള്‍ എന്നിവയാണ് നിര്‍ദിഷ്ട ഓര്‍ഡിനന്‍സിന്റെ പരിധിയില്‍ വരുന്നത്. ഉത്തര്‍ പ്രദേശ് പബ്ലിക് എക്‌സാമിനേഷന്‍സ് ഓര്‍ഡിനന്‍സ് 2024 എന്നാണ് ഇതിന്റെ പേര്. കൂടാതെ വ്യാജ ചോദ്യപേപ്പര്‍ വിതരണം ചെയ്യുന്നതും വ്യാജ തൊഴില്‍ വെബ്‌സൈറ്റുകള്‍ സൃഷ്ടിക്കുന്നതും കുറ്റകരമാണ്. രണ്ടുവര്‍ഷം മുതല്‍ ജീവപര്യന്തം തടവും ഒരു കോടിരൂപ വരെ പിഴയുമാണ് കുറ്റക്കാര്‍ക്ക് ലഭിക്കുക.
ക്രമക്കേടുകൾ മൂലം പരീക്ഷകള്‍ മുടങ്ങുന്ന സാഹചര്യമുണ്ടായാൽ കാരണക്കാരില്‍നിന്ന് നഷ്ടം ഈടാക്കാനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ക്രമക്കേട് നടത്തുന്ന കമ്പനികളെയും സേവനദാതാക്കളെയും കരിമ്പട്ടികയില്‍പ്പെടുത്തുകയും ചെയ്യും.നീറ്റ്, നെറ്റ് പരീക്ഷാക്രമക്കേടുകള്‍ രാജ്യമെമ്പാടും വലിയ പ്രതിഷേധത്തിന് വഴിതെളിച്ച സാഹചര്യത്തിലാണ് ഉത്തർപ്രദേശ് സര്‍ക്കാരിന്റെ നീക്കം.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…