ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
പരീക്ഷാ ക്രമക്കേട് നടത്തുന്നവര്‍ക്ക് ജീവപര്യന്തം തടവും ഒരു കോടി രൂപ പിഴയും ചുമത്തുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. മന്ത്രിസഭ ഇതിന് അംഗീകാരം നല്കി. പബ്ലിക് സര്‍വീസ് റിക്രൂട്ട്മെന്റ് പരീക്ഷകള്‍, പ്രൊമോഷന് പരീക്ഷകള്‍, ബിരുദം, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ എന്നിവയുടെ പ്രവേശന പരീക്ഷകള്‍ എന്നിവയാണ് നിര്‍ദിഷ്ട ഓര്‍ഡിനന്‍സിന്റെ പരിധിയില്‍ വരുന്നത്. ഉത്തര്‍ പ്രദേശ് പബ്ലിക് എക്സാമിനേഷന്‍സ് ഓര്‍ഡിനന്‍സ് 2024 എന്നാണ് ഇതിന്റെ പേര്. കൂടാതെ വ്യാജ ചോദ്യപേപ്പര്‍ വിതരണം ചെയ്യുന്നതും വ്യാജ തൊഴില്‍ വെബ്സൈറ്റുകള്‍ സൃഷ്ടിക്കുന്നതും കുറ്റകരമാണ്. രണ്ടുവര്‍ഷം മുതല്‍ ജീവപര്യന്തം തടവും ഒരു കോടിരൂപ വരെ പിഴയുമാണ് കുറ്റക്കാര്‍ക്ക് ലഭിക്കുക.
ക്രമക്കേടുകൾ മൂലം പരീക്ഷകള്‍ മുടങ്ങുന്ന സാഹചര്യമുണ്ടായാൽ കാരണക്കാരില്‍നിന്ന് നഷ്ടം ഈടാക്കാനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ക്രമക്കേട് നടത്തുന്ന കമ്പനികളെയും സേവനദാതാക്കളെയും കരിമ്പട്ടികയില്‍പ്പെടുത്തുകയും ചെയ്യും.നീറ്റ്, നെറ്റ് പരീക്ഷാക്രമക്കേടുകള്‍ രാജ്യമെമ്പാടും വലിയ പ്രതിഷേധത്തിന് വഴിതെളിച്ച സാഹചര്യത്തിലാണ് ഉത്തർപ്രദേശ് സര്‍ക്കാരിന്റെ നീക്കം.
തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ശ്രദ്ധ നേടിയ കൊളത്തൂർ മണ്ഡലത്തിലെ വിജയത്തിന് പിന്നാലെ ദേശീയതലത്തിലും ശ്രദ്ധാകേന്ദ്രമായിരുന്ന തമിഴക വെട്രി കഴകം (ടിവികെ)…
വരും അഞ്ച് പതിറ്റാണ്ടുകൾക്കുള്ളിൽ രാജ്യത്തിന്റെ ജനസംഖ്യാ ഘടനയിൽ ഉണ്ടാകാനിടയുള്ള മാറ്റങ്ങളെക്കുറിച്ച് വാഷിംഗ്ടൺ ആസ്ഥാനമായുള്ള പ്യൂ റിസർച്ച് സെന്റർ പുറത്തുവിട്ട പുതിയ…
അമേരിക്കയിൽ തുടർച്ചയായുണ്ടായ സാങ്കേതിക തകരാറുകൾ വൻതോതിലുള്ള സൈബർ ആക്രമണത്തിന്റെ സൂചനയാണെന്ന അഭ്യൂഹങ്ങൾ പടർന്നതോടെ, ഭക്ഷ്യവസ്തുക്കളും അടിയന്തര ആവശ്യങ്ങൾക്കുള്ള സാധനങ്ങളും സൂക്ഷിച്ചുവെക്കാൻ…
2027-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാ പ്രവർത്തനം ശക്തമാക്കാൻ 'മിഷൻ 403' എന്ന പേരിൽ പ്രത്യേക പദ്ധതിയുമായി ബിജെപി.…
സ്ത്രീകളുടെ ശക്തിയും കഴിവുകളും മൂല്യങ്ങളും രാഷ്ട്രനിർമാണത്തിനായി പ്രയോജനപ്പെടുത്തണമെന്ന് രാഷ്ട്ര സേവിക സമിതിയുടെ അഖില ഭാരതീയ പ്രമുഖ കാര്യവാഹിക സീത അന്നദാനം.…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ആഗോളതലത്തിൽ വലിയ പ്രാധാന്യം. റഷ്യൻ…