തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ ലൈഫ് പദ്ധതി നടപ്പാക്കിയ രീതിയില്‍ ക്രമക്കേട് കണ്ടെത്തി സംസ്ഥാന ഓഡിറ്റ് വകുപ്പ്. മറ്റ് പദ്ധതികളില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയ വീടുപണികള്‍ക്കും ചെയ്യാത്ത ലൈഫ് പദ്ധതികള്‍ക്കും പണം നല്കി എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. നിയമസഭ ലോക്കല്‍ ഫണ്ട്സ് അക്കൗണ്ട് കമ്മിറ്റിക്ക് നല്കിയ 2018-19 വര്‍ഷത്തിലെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ക്രമക്കേട് വ്യക്തമാകുന്നത്. മുന്‍ ഭവന പദ്ധതികളില്‍ തുക അനുവദിച്ച് പൂര്‍ത്തീകരിച്ച പദ്ധതികള്‍ക്ക് ലൈഫിലും തുക നല്‍കിയെന്നാണ് ഗുരുതര കണ്ടെത്തല്‍. വയനാട് ജില്ലയിലാണ് ഇഎംഎസ്, ഐഎവൈ ഭവന പദ്ധതികളില്‍ പൂര്‍ത്തിയാക്കിയ പദ്ധതികള്‍ക്കും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ചത്. ചെയ്യാത്ത പദ്ധതികള്‍ക്ക് പണം അനുവദിച്ചതാണ് മറ്റൊരു ക്രമക്കേട്.
അതേസമയം ലൈഫ് മിഷന് ഭവന പദ്ധതി നടത്തിപ്പിലെ ക്രമക്കേട് കണ്ടെത്തിയ ഓഡിറ്റ് റിപ്പോര്‍ട്ട് പരിഗണനയിലിക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഓഡിറ്റിങ് നിര്‍ത്തിവെച്ചത്. കൃത്യമായ പരിശോധന നടത്താതെ എസ്റ്റിമേറ്റ് തയ്യാറാക്കിയതാണ് മറ്റൊരു ക്രമക്കേട്. ഈ കണ്ടെത്തലുകളുള്ള ഓഡിറ്റ് റിപ്പോര്‍ട്ട് ആണ് ഗ്രാന്റിന്റെ കാരണം പറഞ്ഞ് ധനവകുപ്പ് നിര്‍ത്തിവെച്ചത്.
പഞ്ചായത്തുകള്‍ ലൈഫ് ഭവന പദ്ധതികള്‍ നിര്‍വ്വഹിച്ചതു സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കാതെയെന്നാണ് റിപ്പോര്‍ട്ടില്‍ തുടക്കത്തില്‍ തന്നെ കുറ്റപ്പെടുത്തുന്നുണ്ട്. സ്ഥലപരിശോധനയില്‍ നിര്‍ദ്ദിഷ്ട പണി പൂര്‍ത്തിയാക്കാത്ത വീടുകള്‍ക്കും തുക പൂര്‍ണ്ണമായും നല്കി.
അര്‍ഹതയില്ലാത്ത ഗുണഭോക്താക്കള്‍ക്കും ലൈഫ് പദ്ധതിയുട ആനുകൂല്യം തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കിയെന്നും ആരോപണമുണ്ട്. കല്പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ മറ്റ് പദ്ധതികളില്‍ പണം കൈപറ്റിയവരെും ലൈഫ് ഗണഭോക്താക്കളായി പരിഗണിച്ച് വന്‍തുക നല്‍കിയെന്ന കണ്ടെത്തലുമുണ്ട്.
മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ ശബരിമലയിൽ ദർശനത്തിനായി ഓൺലൈൻ വഴി സ്ലോട്ടുകൾ ബുക്ക് ചെയ്യുന്ന ഭക്തരുടെ എണ്ണവും യഥാർത്ഥത്തിൽ സന്നിധാനത്ത് എത്തുന്ന…
ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായ പ്രശസ്തമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായുള്ള നിലവറദീപം…
1969-ലെ ഉഡുപ്പി സമ്മേളനത്തിൽ എല്ലാ ധർമ്മാചാര്യന്മാരും ഒരേ സ്വരത്തിൽ നൽകിയ സാമൂഹിക സമരസതയുടെ മഹത്തായ ആഹ്വാനം പൂർണ്ണതയിൽ നടപ്പിലാക്കാൻ രാഷ്ട്രീയ…
മുസ്ലിം യൂത്ത് ലീഗ് നേതാവായിരുന്ന അരിയിൽ അബ്ദുൾ ഷുക്കൂർ കൊല്ലപ്പെട്ട കേസിൽ പതിന്നാലര വർഷത്തെ നിയമപോരാട്ടങ്ങൾക്ക് ശേഷം കൊച്ചി സി.ബി.ഐ.…
വിരമിച്ചശേഷം പി.എഫ് അക്കൗണ്ടിലുള്ള മുഴുവൻ തുകയും ഒറ്റത്തവണയായി പിൻവലിക്കാതെ, നിശ്ചിത ഇടവേളകളിൽ ഗഡുക്കളായി കൈപ്പറ്റാൻ അവസരമൊരുക്കുന്ന പുതിയ പദ്ധതിക്ക് എംപ്ലോയീസ്…
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട തിരുവാഭരണഘോഷയാത്ര കടന്നുപോകുന്ന പരമ്പരാഗത പാതയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന ആവശ്യവുമായി തിരുവാഭരണപാത സംരക്ഷണ സമിതി. മകരസംക്രാന്തി ദിനത്തിൽ…