Life threatening? Then pay Rs 12 lakh! Residents of Mainagapally West Cuddapah were shocked by the response they got to their complaint in Navakerala Sadas
കൊല്ലം: നവകേരള സദസിൽ നൽകിയ പരാതിയ്ക്ക് ലഭിച്ച മറുപടിയിൽ ഞെട്ടി കൊല്ലം മൈനാഗപ്പള്ളി വെസ്റ്റ് കടപ്പ നിവാസികൾ. പ്രദേശത്തെ വീടുകൾക്ക് മുകളിലൂടെ അപകടകരമായി 11 കെ വി വൈദ്യുതി ലൈൻ കടന്നു പോകുന്നുണ്ട്. ഇത് മാറ്റണമെന്ന് ആവശ്യപ്പെട്ട് കുടുംബങ്ങൾ നവകേരള സദസിൽ പരാതി നൽകിയിരുന്നു. എന്നാൽ 11 കെ വി ലൈൻ മാറ്റണമെങ്കിൽ 10 കുടുംബങ്ങളിൽ നിന്നായി 12,18,099 രൂപ നൽകണമെന്നാണ് മറുപടി ലഭിച്ചിരിക്കുന്നത്. ജീവന് ഭീഷണിയായ വൈദ്യുതി ലൈൻ കാരണം പലരും സ്ഥലം ഉപേക്ഷിച്ച് പോയി.
വീടിനോട് തൊട്ട് തൊട്ടില്ല എന്ന നിലയിലാണ് 11 കെ.വി.ലൈൻ കടന്നുപോകുന്നത്. വീട് പുതുക്കിപ്പണിയാനോ സ്ഥലം വിൽക്കാനോ ആവാത്ത സ്ഥിതിയാണ് പ്രദേശവാസികൾക്കുള്ളത്. ജീവിതം പ്രതിസന്ധിയിലായതോടെയാണ് 41 പേർ ഒപ്പിട്ട ഹർജി നവകേരള സദസിൽ നൽകിയത്. മൈനാഗപ്പളളി കെഎസ്ഇബി സെക്ഷനാണ് അഞ്ചു പോസ്റ്റുകൾ സ്ഥാപിക്കുന്നതിനും ലൈൻ വലിക്കുന്നതിനുമായി 12,18,099 രൂപ ആവശ്യപ്പെട്ടത്.
റോഡിന്റെ വശത്തുകൂടി നിലവിലെ 11 കെ വി ലൈനുകൾ തമ്മിൽ ബന്ധിപ്പിച്ചാൽ തീരാവുന്ന പ്രശ്‌നമേയുള്ളൂ. പക്ഷേ ചെലവ് ഭൂവുടമകൾ വഹിക്കണമെന്നാണ് കെഎസ്ഇബി പറയുന്നത്. ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് നിർധന കുടുംബങ്ങൾ. സംഭവത്തിൽ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ നിവേദനം നൽകിയിട്ടുണ്ടെങ്കിലും പ്രശ്‌നത്തിന് പരിഹാരമായിട്ടില്ല.
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…
ശ്രീനിവാസൻ എന്ന മഹാനായ കലാകാരന് ഹൃദയപൂർവ്വമായ ആദരാഞ്ജലി. അദ്ദേഹത്തിന്റെ അഭിനയ ജീവിതവും മലയാള സിനിമയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും ഈ…
മുംബൈ: അടുത്ത കൊല്ലം നടക്കുന്ന ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം…
തിരുവനന്തപുരത്തിന്റെ വീഥികളെ കലയുടെയും ചർച്ചകളുടെയും കേന്ദ്രമാക്കി മാറ്റിയ മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. കിലോമീറ്ററുകൾ താണ്ടി എത്തുന്ന ഡെലിഗേറ്റുകളും, തിയേറ്ററുകൾക്ക്…
നടന്നത് അമേരിക്കയിലെ ഒരു ലൈംഗീക കുറ്റവാളിയുടെ മോദിയെ ബന്ധിപ്പിക്കാനുള്ള ഗൂഢ ശ്രമം ! മോദിയുടെ ചോര കാണാൻ കൊതിച്ചിരുന്ന പ്രതിപക്ഷ…
സിനിമാ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ശ്രീനിവാസന്റെ വേർപാട്. മലയാളത്തിലെ നായക സങ്കൽപ്പങ്ങളെ തച്ചുടച്ച ശ്രീനിവാസന്റെ വേർപ്പാട് മകൻ ധ്യാനിന്റെ 37-ാം ജന്മദിനത്തിലാണ്…