പാരീസ്:ലോക സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മെസ്സിയ്‌ക്കൊപ്പം പി.എസ്.ജിയിലെ മറ്റ് മൂന്ന് താരങ്ങള്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട് . പി.എസ്.ജിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
മെസ്സിയെ കൂടാതെ പ്രതിരോധ താരം യുവാന്‍ ബെര്‍നാട്, ഗോള്‍കീപ്പര്‍ സെര്‍ജിയോ റിക്കോ, മിഡ്ഫീല്‍ഡര്‍ നഥാന്‍ ബിറ്റുമസാല എന്നീ താരങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേരും ഐസൊലേഷനില്‍ പ്രവേശിച്ചു.
അതേസമയം മെസ്സിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പി.എസ്.ജി അധികൃതര്‍ വ്യക്തമാക്കി. മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ദ്യോര്‍ പുരസ്‌കാരം ഏഴ് തവണ സ്വന്തമാക്കിയ മെസ്സി ഈ സീസണിലാണ് ബാഴ്‌സലോണ വിട്ട് പി.എസ്.ജിയിലെത്തിയത്.
ഫ്രഞ്ച് കപ്പില്‍ വാനെസിനെതിരായ മത്സരത്തിന് മുന്‍പ് നടത്തിയ പരിശോധനയിലാണ് മെസ്സിക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിതനായതോടെ മെസ്സിക്ക് ഈ മത്സരത്തില്‍ കളിക്കാനാവില്ല.
മാത്രമല്ല പരിക്കുമൂലം നെയ്മറും പി.എസ്.ജിയ്ക്ക് വേണ്ടി കളിക്കുന്നില്ല. ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ എംബാപ്പെ ടീം വിടാനും സാധ്യതയുണ്ട്. ഇവയെല്ലാം പി.എസ്.ജിയ്ക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്.
എന്നാൽ പി.എസ്.ജിയ്ക്ക് വേണ്ടി 16 മത്സരങ്ങള്‍ കളിച്ച മെസ്സി ആറുഗോളുകള്‍ നേടിയിട്ടുണ്ട്. നിലവില്‍ ലീഗ് വണ്ണില്‍ പി.എസ്.ജിയാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്. 19 മത്സരങ്ങളില്‍ നിന്ന് 46 പോയന്റുകളുള്ള പി.എസ്.ജി രണ്ടാമതുള്ള നീസിനേക്കാള്‍ 13 പോയന്റ് മുന്നിലാണ്.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…