ദില്ലി:അന്തർ സംസ്ഥാന മയക്കുമരുന്ന് കടത്തുകാരനെ അറസ്റ്റ് ചെയ്ത് ദില്ലി പോലീസ് . രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സ്പെഷ്യൽ സെൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
സീലംപൂർ സ്വദേശിയായ മുഹമ്മദ് നദീം ഖാൻ എന്നയാളാണ് പിടിയിലായതെന്ന് ദില്ലി പോലീസ് അറിയിച്ചു.
ഐഎസ്‌ബിടി കശ്മീരി ഗേറ്റിന് സമീപം വൻതോതിൽ ഹെറോയിൻ വിതരണം ചെയ്യാൻ നദീം എത്തുമെന്ന് വ്യക്തമായ വിവരം ലഭിച്ചു.
തുടർന്ന് രാവിലെ 8 മുതൽ പരിശോധന നടത്തി. ബീഹാറിലെ സസാറാമിൽ നിന്ന് പടിഞ്ഞാറൻ ഉത്തർപ്രദേശ്, ദില്ലി എൻസിആർ വഴി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഹെറോയിൻ ചരക്കുകൾ കൊണ്ടുവന്ന കേസിൽ ഇയാൾ പ്രതിയാണെന്നും പോലീസ് പറഞ്ഞു.
ദില്ലിയിലെ മയക്കുമരുന്ന് സംഘത്തിന്റെ തലവനെ നദീം പരിചയപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ മകളെ വിവാഹം കഴിച്ചു. തുടർന്ന് നദീം ഖാൻ ദില്ലിയിലും പരിസര പ്രദേശങ്ങളിലും ഭാര്യാപിതാവിന്റെ അനധികൃത മയക്കുമരുന്ന് വ്യാപാരം കൈകാര്യം ചെയ്യാൻ തുടങ്ങി.
അതേസമയം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…
ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…
ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…