Liquor smuggling in mini pick-up; about 17 liters of liquor seized from Mahi to Wayanad; driver arrested
കല്‍പ്പറ്റ: ഡെലിവറി മിനി പിക് അപ്പില്‍ കടത്താന്‍ ശ്രമിച്ച ലിറ്റര്‍ കണക്കിന് മദ്യം പിടികൂടി.സംഭവത്തിൽ കല്‍പ്പറ്റ ചുഴലി സവിത നിവാസില്‍ ജി. ബാല സുബ്രമണ്യന്‍ അറസ്റ്റിൽ. കഴിഞ്ഞ ദിവസം വയനാട്ടില്‍ മാഹിയില്‍ നിന്നെത്തിച്ച 16.8 ലിറ്റര്‍ മദ്യമാണ് എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടിച്ചെടുത്തത്.
മദ്യം കടത്താന്‍ ഉപയോഗിച്ച മിനി പിക് അപ് വാനും എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഏഴരയോടെ പുലിയാര്‍മല ഭാഗത്ത് പരിശോധന നടത്തുന്നതിനിടെയാണ് ബാല സുബ്രമണ്യന്‍ ഇതുവഴി വാഹനവുമായി എത്തിയത്. ഈ വിവരം നേരത്തെ തന്നെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു.
പ്രതിയെ റിമാന്റ് ചെയ്തു. തൊണ്ടിമുതലുകളും വാഹനവും കല്‍പ്പറ്റ റെയിഞ്ച് ഓഫീസിലേക്ക് മാറ്റി. ഓരോ ആഴ്ചയിലും മാഹിയിലേക്ക് ഡെലിവറി വാനുമായി പോകുന്ന പ്രതി വലിയ തോതിൽ മദ്യം കൊണ്ടു വന്ന് കല്‍പ്പറ്റ ഭാഗത്ത് വില്‍പ്പന നടത്തുകയാണ് ചെയ്യുന്നതെന്ന് അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എക്‌സൈസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…