Sunday, November 1, 2026

മിനി പിക് അപ്പില്‍ മദ്യക്കടത്ത്;പിടിച്ചെടുത്തത് മാഹിയില്‍ നിന്ന് വയനാട്ടിലേക്ക് എത്തിച്ച 17 ലിറ്ററോളം മദ്യം;ഡ്രൈവര്‍ പിടിയില്‍

കല്‍പ്പറ്റ: ഡെലിവറി മിനി പിക് അപ്പില്‍ കടത്താന്‍ ശ്രമിച്ച ലിറ്റര്‍ കണക്കിന് മദ്യം പിടികൂടി.സംഭവത്തിൽ കല്‍പ്പറ്റ ചുഴലി സവിത നിവാസില്‍ ജി. ബാല സുബ്രമണ്യന്‍ അറസ്റ്റിൽ. കഴിഞ്ഞ ദിവസം വയനാട്ടില്‍ മാഹിയില്‍ നിന്നെത്തിച്ച 16.8 ലിറ്റര്‍ മദ്യമാണ് എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടിച്ചെടുത്തത്.

മദ്യം കടത്താന്‍ ഉപയോഗിച്ച മിനി പിക് അപ് വാനും എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഏഴരയോടെ പുലിയാര്‍മല ഭാഗത്ത് പരിശോധന നടത്തുന്നതിനിടെയാണ് ബാല സുബ്രമണ്യന്‍ ഇതുവഴി വാഹനവുമായി എത്തിയത്. ഈ വിവരം നേരത്തെ തന്നെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു.

പ്രതിയെ റിമാന്റ് ചെയ്തു. തൊണ്ടിമുതലുകളും വാഹനവും കല്‍പ്പറ്റ റെയിഞ്ച് ഓഫീസിലേക്ക് മാറ്റി. ഓരോ ആഴ്ചയിലും മാഹിയിലേക്ക് ഡെലിവറി വാനുമായി പോകുന്ന പ്രതി വലിയ തോതിൽ മദ്യം കൊണ്ടു വന്ന് കല്‍പ്പറ്റ ഭാഗത്ത് വില്‍പ്പന നടത്തുകയാണ് ചെയ്യുന്നതെന്ന് അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എക്‌സൈസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

Related Articles

Latest Articles