ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം
കൊല്ലവർഷം 1199-ലെ ശബരിമല, മാളികപ്പുറം ദേവസ്വങ്ങളിലേക്കുള്ള മേൽശാന്തി നിയമനത്തിനായി തുലാമാസം ഒന്നിന് നടക്കുന്ന നറുക്കെടുപ്പിലേക്കായി തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിച്ചു.
ശബരിമലയിലേക്ക് 17 പേരും മാളികപ്പുറം ക്ഷേത്രത്തിലേക്ക് 12 പേരും അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പരിശോധനകൾക്ക് ശേഷം ശബരിമലയിലേക്ക് ആകെ ലഭിച്ച 59 അപേക്ഷകളിൽ നിന്ന് 51 പേർ ഇൻ്റർവ്യൂവിന് യോഗ്യത നേടിയിരുന്നു. മാളികപ്പുറത്തേക്ക് ലഭിച്ച 40 അപേക്ഷകരിൽ 36 പേരും ഇൻറർവ്യൂവിന് യോഗ്യത നേടി. ഹൈക്കോടതിയുടെയും ദേവസ്വം ബോർഡിൻ്റെയും അംഗീകാരത്തിനു ശേഷമാണ് നറുക്കെടുപ്പിനായുള്ള മേൽശാന്തിമാരുടെ പട്ടിക പ്രസിദ്ധീകരിച്ചത്.ദേവസ്വം ബോർഡ് വെബ് സൈറ്റിൽ പട്ടിക ലഭ്യമാണ്. തുലാം ഒന്നായ ഈ മാസം 18ന് രാവിലെ ശബരിമല ശ്രീ ധർമ്മശാസ്താക്ഷേത്രസന്നിധിയിലും മാളികപ്പുറം ക്ഷേത്രസന്നിധിയിലുമായി അന്തിമ നറുക്കെടുപ്പ് നടക്കും.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…