India

”ഓരോ മെഡലും മോദി സര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനത്തിന്റെ ഫലം; ഞങ്ങളുടെ കാലത്തെ മന്ത്രി ഒളിമ്പിക് വില്ലേജിലെ കാഴ്ചക്കാരന്‍ മാത്രമായിരുന്നു”; ഇന്ത്യൻ കായികരംഗത്തു സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളെ ക്കുറിച്ചു അഞ്ചു ബോബി ജോർജ് സംസാരിക്കുന്നത് കേൾക്കൂ….(വീഡിയോ)

രാജ്യത്തെ അത്‌ലറ്റുകൾക്ക് നരേന്ദ്ര മോദി സർക്കാർ നൽകുന്ന പരിഗണനയെ പ്രശംസിച്ച് മുൻ അത്‌ലറ്റ് അഞ്ചു ബോബി ജോർജ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്. സോണി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഞ്ചു ബോബി ജോർജ് ഇക്കാര്യം പറഞ്ഞത്. അഭിമുഖത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

‘തങ്ങളുടെ കാലത്തുണ്ടായിരുന്ന കായിക മന്ത്രി ഒളിമ്പിക് വില്ലേജിലെ കേവലം കാഴ്ചക്കാരൻ മാത്രമായിരുന്നു. ലോക ചാമ്പ്യൻഷിപ്പിലെ വിജയം പോലും ഇന്ത്യ വിപുലമായി ആഘോഷിക്കുമ്പോൾ കായിക മന്ത്രാലയത്തിന് അത് ഒന്നുമല്ല. അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അഭിനന്ദിച്ചു എന്നത് നേരാണ്. എന്നാൽ അതിൽ കൂടുതലായി ഒന്നും സർക്കാരിൽ നിന്നും ലഭിച്ചിട്ടില്ല. ഇന്നാണെങ്കിൽ മത്സരത്തിന് മുൻപ് തന്നെ നരേന്ദ്ര മോദി മത്സരാർത്ഥികളെ വിളിക്കുന്നു, സംസാരിക്കുന്നു, പ്രോത്സാഹിപ്പിക്കുന്നു. മത്സരത്തിന് ശേഷവും അവരെ വിളിക്കുകയും സംസാരിക്കുകയും ചെയ്യുന്നു’- അഞ്ചു ബോബി ജോർജ് അഭിമുഖത്തിൽ വളരെ വ്യക്തമാക്കുകയാണ്

മാത്രമല്ല മത്സാർത്ഥികളെയും ജേതാക്കളെയും വിളിച്ച് അഭിന്ദിക്കുന്ന മുൻ കേന്ദ്രകായിക മന്ത്രി കിരൺ റിജുജുവിനെയും, കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിനെയും അഞ്ചു പ്രശംസിച്ചു. ഇതാണ് വലിയ പ്രോത്സാഹനമെന്നും അഞ്ചു പറഞ്ഞു. കേന്ദ്രസർക്കാർ നൽകുന്ന പിന്തുണയുടെയും പ്രോത്സാഹനത്തിന്റെയും ഫലമാണ് ഒളിംപിക്സിൽ അത്‌ലറ്റുകൾ നേടിയ ഓരോ മെഡലുകളെന്നും അഞ്ചു വ്യക്തമാക്കി. നിരവധിപ്പേരാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

തമിഴകത്തിന്റെ ധീരനക്ഷത്രം: സനാതന ധർമ്മത്തിന്റെയും ദേശീയതയുടെയും പ്രതീകമായ അയ്യാ മുത്തുരാമലിംഗ തേവർക്ക് സ്മരണാഞ്ജലി!

"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…

7 hours ago

വീണ്ടും ചരിത്രം കുറിക്കാൻ ISRO: ഇന്ന് രാത്രി കുതിച്ചുയരും GSLV-F18, ലക്ഷ്യം ഇന്ത്യയുടെ സ്വന്തം NavIC!

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…

11 hours ago

രാഹുൽ ഗാന്ധിയുടെ ‘സീതാരാമ’ പ്രയോഗം: രാഷ്ട്രീയ മര്യാദയോ മനഃപൂർവമായ പരിഹാസമോ?

ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…

11 hours ago

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

1 day ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

1 day ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

1 day ago