Featured

മുസ്ലീം പെൺകുട്ടികൾ മറ്റു മതസ്ഥരുമായി അടുക്കരുത്. സൗദിയിലെ നിയമം അല്ല, ഇത് ഭാരതത്തിൽ..!!

ഈ കഴിഞ്ഞ ദിവസങ്ങളിൽ മുസ്ലീം വ്യക്തി നിയമ ബോർഡ് പ്രഖ്യാപിച്ച ഒരു നിർദേശം ഇപ്പോൾ ഏറെ ചർച്ചകൾക്ക് വഴി വച്ചിരിക്കുകയാണ്. ആ പ്രസ്താവനകൾ കേട്ടാൽ നമ്മൾ ജീവിക്കുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണോ നമ്മൾ കഴിയുന്നത് ഭാരതത്തിൽ തന്നെയാണോ എന്നൊക്കെ ആർക്കെങ്കിലും സംശയം തോന്നുകയാണെങ്കിൽ അതിൽ തെറ്റു പറയാൻ പറ്റില്ല. മുസ്ലിം വ്യക്തി നിയമ ബോർഡൊക്കെ നല്ലതുതന്നെയാണ് അത് ഒരു സമുദായത്തിന്റെ പ്രാകൃത നിയമങ്ങളെ തള്ളിപ്പറഞ്ഞ് അവരെ പൊതുസമൂഹത്തിലേക്ക് കൈ പിടിച്ചുയർത്തുകയും രാജ്യത്തിന്റെയും സാഹോദര്യത്തിന്റെ മഹത്വം അവരിലേക്ക് പകർന്നു കൊടുക്കുകയും ചെയ്യുന്നുണ്ടെങ്കിൽ മാത്രം. പക്ഷെ ഇവിടെ സംഭവിച്ചിരിക്കുന്നത് തീർത്തും ലജ്ജാവഹം എന്നു തന്നെ പറയേണ്ടി വരും.

കഴിഞ്ഞ ദിവസത്തിൽ മുസ്ലീം വ്യക്തി നിയമ ബോർഡ് പുറപ്പെടുവിച്ച പ്രസ്താവനകളിൽ ചിലത് പറയാം. മുസ്ലീം പെൺകുട്ടികൾ ഇതരമതസ്ഥരെ വിവാഹം കഴിക്കുന്നത് തടയണം. മറ്റു മതസ്ഥരായ പെൺകുട്ടികളെ വലയിലാക്കി മതം മാറ്റി കല്ല്യാണം കഴിച്ച് സിറിയയിൽ ആടുമേയ്ക്കാൻ കൊണ്ടുപോയി വിട്ടാലും കുഴപ്പമില്ല ഞമ്മന്റെ സമുദായത്തിലെ പെൺകുട്ടികളെ ഒരു കാഫിറുകൾക്കും വിട്ടുകൊടുക്കരുത് എന്ന് സാരം. ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികൾ മറ്റു മതസ്ഥരെ വിവാഹം കഴിക്കുന്നത് ഈ കാലങ്ങളിൽ കൂടുതലായി വരികയാണെന്നും അതിനെതിരെ കനത്ത ജാഗ്രത പാലിക്കണം എന്നുമൊക്കെയാണ് അഖികേന്ത്യാ മുസ്ലീം വ്യക്തി നിയമബോർഡിന്റെ നിർദേശം. മതത്തെക്കുറിച്ച് കൃത്യമായ വിദ്യാഭ്യാസം ലഭിക്കാത്തതാണ് അതിന് കാരണമെന്നും അതുകൊണ്ട് പെൺകുട്ടികളെ തങ്ങളുടെ മതത്തിൽ നിന്നു തന്നെ വിവാഹം കഴിക്കാൻ അവരെ നിർബന്ധിക്കണമെന്നും മുസീം വ്യക്തി നിയമ ബോർഡ് പറയുന്നു.

മറ്റൊരു നിർദേശമാണ് ബഹുരസം. സ്കൂളിൽ പോകുന്നതല്ലാതെ പെൺകുട്ടികൾ വീടിന് പുറത്ത് സമയം ചെലവഴിക്കുന്ന അവസരങ്ങൾ ഒഴിവാക്കണം എന്നാണ് മുസ്ലീം വ്യക്തി നിയമ ബോർഡ് അനുശാസിക്കുന്നത്. സ്കൂളിൽ പോകാനല്ലാതെ ഞമ്മന്റെ പെൺകുട്ടികളാരും വെളിയിലിറങ്ങിപ്പോകരുതെന്ന് സാരം. സ്കൂളിൽ പോകാൻ അനുവദിച്ചു എന്ന മഹത്തായ കാര്യം അവർ ചെയ്തിട്ടുണ്ട് കേട്ടോ. സാധാരണയായി പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ഹറാം ആണ് എന്ന് പറയുന്ന ടീംസ് ആണ്.

പക്ഷെ ഈ സ്കൂളിന്റെ കാര്യത്തിലുമുണ്ട് കർശനനിർദേശങ്ങൾ. മുസ്ലീം പെൺകുട്ടികളെ ഒരിക്കലും മിക്സഡ് സ്കൂളുകളിൽ അയക്കരുത്. അതായത് മുസ്ലീംസിന് മാത്രമായുള്ള സ്കൂളുകളിൽ മാത്രമേ മുസ്ലീം പെൺകുട്ടികളെ അയക്കാൻ പാടുള്ളൂ. അല്ലെങ്കിൽ അന്യമതസ്ഥരായ കാഫിറുകളുമായി സമ്പർക്കത്തിലേർപ്പെടും എന്നാണ് മുസ്ലീം വ്യക്തി നിയമ ബോർഡിന്റെ കണ്ടെത്തൽ.

നിർദേശങ്ങൾ അവസാനിക്കുന്നില്ല, മുസ്ലീം പെൺകുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത് എന്നും അവരുടെ വിവാഹം വൈകിപ്പിക്കാതെ കഴിയുന്ന അത്രയും വേഗത്തിൽ തന്നെ നടത്തണം എന്നും നിർദേശമുണ്ട്‌. മുസ്ലീം പെൺകുട്ടികളെ ചെറിയ പ്രായത്തിൽ തന്നെ വിവാഹം കഴിപ്പിക്കണം എന്നാണ് മുസ്ലീം വ്യക്തി നിയമ ബോർഡ് പറയുന്നത്.

ഇതുകേൾക്കുന്ന നിങ്ങൾ ഒന്നു ചിന്തിച്ചു നോക്കൂ, ജനാധിപത്യമതേതര രാഷ്ട്രമായ നമ്മുടെ ഭാരതത്തിലാണ് ഇത്തരം നിയമങ്ങളും നിർദേശങ്ങളും ഇവർ കൊണ്ടുവരുന്നത്. ഈ നിർദേശങ്ങൾ കേൾക്കുമ്പോൾ സൗദിയോ പാകിസ്ഥാനോ പോലുള്ള മുസ്ലീം മതരാഷ്ട്രത്തിലാണ് ഇത്തരം നിർദേശങ്ങളും നിയമങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത് എന്നുവരെ തോന്നിപ്പോകും.

ഇതൊരു മതേതരജനാധിപത്യ രാഷ്ട്രമായിരുന്നിട്ടുകൂടി ഇത്തരം പ്രാകൃതമായ നിയമങ്ങൾ തലയിൽ പേറി നടക്കുന്ന നാലുനേരവും മതം മാത്രം തിന്ന് ജീവിക്കുന്ന വിഷജന്തുക്കൾ സമൂഹത്തിലേക്ക് തെറ്റായ സന്ദേശങ്ങൾ പടച്ചുവിടുകയാണ്. അന്യമതസ്ഥരെ വികലമാക്കി ശത്രുക്കളാക്കി ചിത്രീകരിക്കുകയും കഴിക്കുന്ന ഭക്ഷണത്തിൽ പോലും മതം കലർത്തുന്നതും തികച്ചും ഗോത്രീയമായ രീതി തന്നെയാണ്. ആ രീതിയാണ് ആ നിയമങ്ങളാണ് അവർ ഇവിടെ നടപ്പിലാക്കാൻ പോകുന്നത്. ഞങ്ങളിലില്ല ഹൈന്ദവ രക്തം ഞങ്ങളിലില്ല കൃസ്ത്യൻ രക്തം ഞങ്ങളിലില്ല മുസ്ലീം രക്തം എന്നൊക്കെ പാടി നടക്കുന്നവർ പോലും ഇവർക്ക് കൂട്ടിനുണ്ട് എന്നതാണ് വാസ്തവം. ആ കൂട്ടർ തന്നെയാണ് മുസ്ലീം സമുദായത്തിലെ സ്ത്രീകളെ അടിച്ചമർത്തുന്ന മുത്തലാഖ് നിരോധിച്ചപ്പോൾ തൊണ്ട കീറീ കരഞ്ഞതും. ഇത്തരം പ്രാകൃതമായ മതനിയമങ്ങൾ പേറി നടക്കുന്നവരെ അതിനനുസരിച്ചു മാത്രം ജീവിക്കുന്നവരെ ഈ സമൂഹത്തിൽ നിന്നും നാം അകറ്റി നിർത്തുക തന്നെ ചെയ്യണം. അല്ലായെങ്കിൽ അതിന്റെ ഭവിഷ്യത്ത് വളരെ വലുതായിരിക്കും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

2 hours ago

അക്രമപ്രതിഷേധക്കാർക്ക് സർക്കാർ ജോലിയില്ല: കർശന നിയമവുമായി യോഗി സർക്കാർ

അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…

5 hours ago

പത്തനംതിട്ടയിൽ ദാരുണ അപകടം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു

പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…

5 hours ago

ക്ഷേത്രഭരണത്തിൽ സർക്കാർ ഇടപെടലിന് തിരിച്ചടിയോ? ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രം ട്രസ്റ്റിന് തിരികെ നൽകാൻ ഹൈക്കോടതി

ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…

12 hours ago

രാജഭരണത്തിന്റെ പ്രൗഢിയും കേരളത്തിന്റെ പൈതൃകവും: പത്മനാഭപുരം കൊട്ടാരം സന്ദർശിച്ച് ഗവർണർ ഓംപ്രകാശ് മാഥൂർ

മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…

13 hours ago

പി.എസ്.സി പരീക്ഷാ ക്രമക്കേട്: ചെയർമാനിലേക്കും അന്വേഷണം. ആറു മണിക്കൂർ ചോദ്യംചെയ്യൽ അറസ്റ്റിലേക്കും നീങ്ങുമോ?

കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…

13 hours ago