ദില്ലി- മുൻധനമന്ത്രിയും പാർട്ടി സഹപ്രവർത്തകനുമായ അരുൺ ജെയ്റ്റ്‌ലിയുടെ മരണത്തിൽ അനുശോചിച്ച് മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ.അദ്വാനി. ‘അരുൺ ഒരു ഭക്ഷണ പ്രേമിയായിരുന്നു.തനിക്ക് നല്ല റസ്റ്റോറന്‍റുകൾ ശുപാർശ ചെയ്തിരുന്നു ‘അദ്വാനി പറഞ്ഞു.
‘മൃദുവായ,വിവേകമുളള വ്യക്തിയെന്ന നിലയിൽ ജെയ്റ്റ്ലിയെ ഓർക്കും. ഒരു മികച്ച പാർലമെന്‍റേറിയൻ മാത്രമല്ല, മികച്ച ഭരണാധികാരി കൂടിയായിരുന്നു അദ്ദേഹം.നിയമരംഗത്തും ജെയ്റ്റ്‌ലി തിളങ്ങി. രാഷ്ട്രീയ രംഗത്തെ ആളുകളുമായുളള ചങ്ങാത്തത്തെ വിലമതിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്ത ഒരാളാണ് അദ്ദേഹമെന്നും’ അദ്വാനികുറിച്ചു.
‘ബി.ജെ.പിയ്ക്ക് വേണ്ടി അശ്രാന്തമായി പ്രവർത്തിച്ച പാർട്ടി പ്രവർത്തകനാണ് ജെയ്റ്റ്‌ലി .സങ്കീർണ്ണമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി ബി.ജെ.പി ജെയ്റ്റ്‌ലിയെ ആശ്രയിച്ചിട്ടുണ്ട്. രണ്ടാഴ്ചയായി ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും അദ്ദേഹം ഉടൻ സുഖം പ്രാപിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. ജെയ്റ്റ്‌ലിയുടെ മരണം രാജ്യത്തിന് വലിയ നഷ്ടമാണെന്ന് ‘അദ്വാനി പറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം അത് വ്യക്തിപരമായനഷ്ടമാണെന്ന് എല്‍ കെ അദ്വാനി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം : പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന ആരോപണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…