loan app scam by chinese citizens
ചെന്നൈ : രാജ്യത്ത് ഭീഷണി ഉയർത്തി ലോണ്‍ ആപ് തട്ടിപ്പ് കേസില്‍ രണ്ടു ചൈനീസ് സ്വദേശികള്‍ ഉള്‍പ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തു . ചൈനീസ് പൗരന്മാരായ സിയ യാ മോ (38), യുവാന്‍ ലുന്‍ (28), കര്‍ണാടക സ്വദേശികളും മൊബൈല്‍ ആപ് കമ്പനികളുടെ ഡയറക്ടര്‍മാരുമായ ദൂപനഹല്ലി എസ്. പ്രമോദ, സിക്കനഹല്ലി സി.ആര്. പവന് എന്നിവരെയാണ് അറസ്റ്റ് ചെയ്തത് . എന്നാൽ ഹോങ്, വാന്ഡിഷ് എന്നീ പ്രതികള്‍ സിംഗപ്പൂരിലേക്ക് രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു. ബംഗളൂരുവിലെ രണ്ടു ബാങ്കുകളിലെ അക്കൗണ്ടുകളിലുള്ള രണ്ടര കോടിയോളം രൂപയുടെ നിക്ഷേപം മരവിപ്പിച്ചിട്ടുണ്ട്. ഡയറക്ടര്‍മാര്‍ക്ക് പ്രതിമാസം 20,000 രൂപയാണ് ശമ്പളമായി നല്‍കിയിരുന്നത്. ചെക്കുകള്‍, എ.ടി.എം കാര്‍ഡുകള്‍, ബാങ്ക് പാസ്ബുക്കുകള്‍, ഇന്റര്‍നെറ്റ് ബാങ്കിങ് പാസ്വേഡുകള് ഉള്‍പ്പെടെ വാങ്ങിയാണ് ഉടന്‍ വായ്പകള്‍ അനുവദിക്കുക.
രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന ശൃംഖലയില്‍ ഇനിയും നിരവധി പ്രതികളെ പിടികൂടാനുണ്ടെന്ന് തമിഴ്നാട് പൊലീസ് അറിയിച്ചു. 36 ശതമാനം വരെ പലിശ ഈടാക്കിയാണ് ഇവര്‍ കൊള്ളലാഭം കൊയ്തിരുന്നത്. നിലവില്‍ രാജ്യത്ത് 12 ലധികം അനധികൃത വായ്പ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് കണ്ടെത്തല്‍. 5000 രൂപ മുതല്‍ 50,000 രൂപ വരെ ഒരു ലക്ഷത്തോളം പേര്‍ക്ക് വായ്പ വിതരണം ചെയ്തതായും മൊത്തം വായ്പത്തുക 300 കോടിയിലധികമാണെന്നും കണക്കാക്കുന്നു. വായ്പ തിരിച്ചടക്കാനാവാതെ തെലങ്കാനയില്‍ നാലുപേരും ബംഗളൂരുവിലും ചെന്നൈയിലും ഓരോരുത്തരുമാണ് ആത്മഹത്യ ചെയ്തത് . അതേസമയം അറസ്റ്റിലായ ചൈനീസ് പൗരന്മാരുടെ വിസ കാലാവധി നേരത്തേ അവസാനിച്ചിരുന്നതായും ചെന്നൈ സിറ്റി പോലീസ് അറിയിച്ചു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന് ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര് ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…