Categories: Kerala

മരണനിരക്ക് ഉയർന്നു തന്നെ; സംസ്ഥാനത്ത് വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിക്കുമോ?പ്രത്യേക അവലോകന യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണ്. എന്നാൽ മരണനിരക്ക് വലിയ മാറ്റമില്ലാതെ തന്നെ കുത്തനെ ഉയർന്നുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ലോക്ക്ഡൗണ്‍ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരും. രോഗ വ്യാപനം കുറയുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച തോതില്‍ കുറയാത്തതിനാല്‍ ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യതയുണ്ടാകില്ലെന്നാണ് സൂചന.

അതേസമയം തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ടിപിആര്‍ പത്തിന് മുകളില്‍ തുടരുന്ന സാഹചര്യമാണ് ഉണ്ടായത്. കൂടാതെ 24 തദ്ദേശ സ്ഥാപനങ്ങളില്‍ നിലവില്‍ ടിപിആര്‍ കുറയാത്തതും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാലും നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയാണെങ്കിലും മരണ നിരക്ക് കുറയാത്തത് സംസ്ഥാനത്ത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. തലസ്ഥാന ജില്ലയിലാണ് തുടർച്ചയായി പ്രതിദിന കോവിഡ് രോഗികൾ ആയിരത്തിൽ കൂടുതലുള്ളത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

തിരുവനന്തപുരം കേരളാശ്രമത്തില്‍ നവരാത്രി ആഘോഷം. മഹാചണ്ഡികാ ഹോമത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 15ന്

തിരുവനന്തപുരം : ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈദിക് ധര്‍മ്മ സന്‍സ്ഥാന്റെ ആഭിമുഖ്യത്തില്‍ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കര്‍ജിയുടെ നിര്‍ദേശപ്രകാരം രാജ്യത്തെ…

10 minutes ago

പൂജവയ്പ്പിന് പിറ്റേന്നും ബാങ്കുകള്‍ക്ക് പ്രവര്‍ത്തിദിനം! ദുര്‍ഗ്ഗാഷ്ടമി ദിവസം ബാങ്കുകള്‍ക്ക് പൊതുഅവധി പ്രഖ്യാപിക്കണം. മുഖ്യമന്ത്രിക്ക് ബാങ്ക് ജീവനക്കാരുടെ ഔദ്യോഗിക നിവേദനം

ഈ വര്‍ഷത്തെ ദുര്‍ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര്‍ 19-ന് കേരളത്തിലെ ബാങ്കുകള്‍ക്ക് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് (എന്‍.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന്…

6 hours ago

നവരാത്രി ഭക്തിയുടെ അത്യപൂര്‍വ്വ അനുഷ്ഠാനം. ബിഹാറില്‍ 2,516 കൂര്‍ത്ത ആണികള്‍ക്ക് മുകളില്‍ കിടന്ന് പ്രാര്‍ത്ഥിച്ച് 35-കാരിയായ ഗൃഹനാഥ

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര്‍ ജില്ലയില്‍ അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്‍ഗ്ഗാദേവി പ്രീതിക്കായി മധുമല…

6 hours ago

16 വയസ്സുകാരിയ്ക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം ; റോബോട്ടിന്റെ കൗമാരക്കാരായ ഉടമകള്‍ പിടിയില്‍

ബെര്‍ലിന്‍ : ജര്‍മനിയിലെ കൊളോണ്‍ നഗരത്തില്‍ 16 വയസ്സുകാരിയായ പെണ്‍കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…

7 hours ago

സൗദിയിലേക്ക് ആക്രമണം തുടരുന്ന ഹൂതികള്‍ക്ക് മുന്നറിയിപ്പുമായി ട്രമ്പ്

റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ…

7 hours ago

സൗദിയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് ആശ്വാസം. വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ മടങ്ങാം. ജാഗ്രതാ നിര്‍ദ്ദേശവുമായി ഇന്ത്യന്‍ എംബസി

റിയാദ് : വിമാനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്‍ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില്‍ നിന്ന് മടങ്ങാന്‍…

7 hours ago