തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കല്‍ ഉള്‍പ്പെടെയുള്ളവരുമായി മുന്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് വഴിവിട്ട ബന്ധമെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി ബെഹ്റയ്ക്ക് ബന്ധമുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്ന സാഹചര്യത്തില്‍ ശക്തമായ അന്വേഷണം വേണമെന്നും കേന്ദ്ര ഇന്റലിജന്‍സ് നിര്‍ദ്ദേശം നൽകി.
മാത്രമല്ല പോലീസ് മേധാവിയായിരിക്കെ ബെഹ്റ വഴിവിട്ട ഇടപാടുകള്‍ നടത്തുകയും തട്ടിപ്പുകാരുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തതിന്റെ തെളിവുകള്‍ ഇന്റലിജന്‍സിന് ലഭിച്ചിട്ടുണ്ട്. പോലീസ് ആസ്ഥാനത്ത് ഫാഷന്‍ ഫോട്ടോ ഷൂട്ട് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് തെളിവുകള്‍ കേന്ദ്ര ഇന്റലിജന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി കഴിഞ്ഞു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ ഐടി ഫെലോ അരുണിനെ സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്തിരുന്നു. അരുണിന്റെ സ്ഥാപനത്തിന് വേണ്ടിയാണ് പോലീസ് ആസ്ഥാനത്ത് വെച്ച് ബെഹ്റ ഫോട്ടോ ഷൂട്ട് നടത്തിയത്. എന്നാല്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് ഫോട്ടോഷൂട്ട് നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…
മുടിഞ്ചാ തൊട് പാക്കലാം...! മോദിയുടെ ഭരണത്തിൽ പ്രതിരോധ രംഗത്തുണ്ടായ മാറ്റങ്ങൾ കണ്ടോ ?