Kerala

ലോക്‌സഭാ തെരഞ്ഞെടുപ്പ് !സംസ്ഥാനത്ത് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചു; പത്രിക സമർപ്പിച്ച് കാസർഗോഡ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായ എം എൽ അശ്വിനിയും കൊല്ലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ എം മുകേഷും

സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചു. കാസർഗോഡ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായ എം എൽ അശ്വിനിയും കൊല്ലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ എം മുകേഷുമാണ് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
കാസര്‍ഗോഡ് കളക്ടറും വരണാധികാരിയുമായ കെ. ഇമ്പശേഖർ മുമ്പാകെയാണ് എം എൽ അശ്വിനി പത്രിക സമർപ്പിച്ചത്. കൊല്ലം ജില്ലാ വരണാധികാരിക്ക് മുമ്പാകെ എത്തി മുകേഷ് പത്രിക കൈമാറിയത്.

കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്കു മുമ്പാകെയാണ് പത്രിക സമർപ്പിക്കേണ്ടത്. രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. അടുത്തമാസം നാലിനാണ് അവസാന തീയതി. സൂക്ഷ്മ പരിശോധന ഏപ്രിൽ അഞ്ചിന് നടക്കും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി അടുത്തമാസം എട്ടാണ്.

രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. കേരളത്തിലെ 20 മണ്ഡലങ്ങൾ ഉൾപ്പെടെ 98 മണ്ഡലങ്ങളിൽഏപ്രിൽ 26 ന് ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമ നിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് തുടങ്ങും. ഈ മാസം 30 ആണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.

Anandhu Ajitha

Recent Posts

സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ ! പിരിച്ചു വിട്ടവരെ തിരിച്ചെടുക്കാനും ധാരണ; ജീവനക്കാരും മാനേജ്മെന്റും തമ്മിലുള്ള ചർച്ച വിജയം

യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകുന്നു. സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും…

49 mins ago

നാളെ മുതൽ ഡ്രൈവിങ് ടെസ്റ്റ് നടത്താനുറച്ച് മോട്ടോർ വാഹന വകുപ്പ് ! പോലീസ് സംരക്ഷണം ഉറപ്പാക്കാൻ ആർടിഒമാർക്ക് നിർദേശം !

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ നടത്താനുറപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് . ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം…

58 mins ago

മഹാ വികാസ് അഘാഡിയുടെ പ്രചാരണ റാലിയിൽ മുംബൈ സ്‌ഫോടനക്കേസ് പ്രതി ഇബ്രാഹിം മൂസ ; ദൃശ്യങ്ങൾ പുറത്ത്

മുംബൈ : മഹാ വികാസ് അഘാഡി സ്ഥാനാർത്ഥിയ്ക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി മുംബൈയിൽ ഭീകരാക്രമണം നടത്തിയ കേസിലെ പ്രതി. 1993 ൽ…

1 hour ago

തിരുവന്‍വണ്ടൂര്‍ ക്ഷേത്രത്തില്‍ അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം | തത്സമയക്കാഴ്ച തത്വമയിയില്‍

ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ മെയ് 11 ന് സമാരംഭം കുറിക്കുന്ന നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ…

1 hour ago

കാനഡയില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ ഭീഷണി നേരിടുന്നു; തീവ്രവാദികള്‍ക്ക് കാനഡ അഭയം കൊടുക്കുന്നതായും വിദേശമന്ത്രാലയം

കാനഡയോട് ഇന്ത്യ സ്വരം കടുപ്പിക്കുന്നു. വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും കാനഡ രാഷ്ട്രീയ ഇടം നല്‍കുന്നതില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു.…

2 hours ago

ഹയർ സെക്കൻഡറി ഫലം ! സർക്കാർ സ്‌കൂളുകളിൽ 100 ശതമാനം വിജയം നേടിയത് 7 സ്‌കൂളുകൾ മാത്രം ! അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : ഇക്കൊല്ലത്തെ ഹയർ സെക്കൻഡറി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ സർക്കാർ സ്കൂളുകളുടെ എണ്ണത്തിൽ വമ്പൻ കുറവുണ്ടായ…

2 hours ago