Kerala

കോഴിക്കോട് പയ്യോളിയിൽ രണ്ട് പെൺമക്കളും പിതാവും മരിച്ച നിലയിൽ ! കുട്ടികൾക്ക് വിഷം നൽകിയശേഷം പിതാവ് ട്രെയിനുനുമുന്നിൽ ചാടി ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട് പയ്യോളിയിൽ രണ്ട് പെൺമക്കളും പിതാവും മരിച്ച നിലയിൽ. അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം പുതിയോട്ടിൽ (വള്ളിൽ) സുമേഷ് (42), മക്കളായ ഗോപിക (15), ജ്യോതിക (10) എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. സുമേഷിന്റെ ഭാര്യ സ്വപ്ന കോവിഡ് ബാധിതയായി നേരത്തെ മരിച്ചിരുന്നു.

രാവിലെ എട്ടരയ്ക്ക് പരശുറാം എക്സ്പ്രസ് പോയതിന് പിന്നാലെയാണ് സുമേഷിന്റെ മൃതദേഹം ട്രാക്കിനോട് ചേർന്ന് കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പരിശോധനയിൽ മൃതദേഹം സമീപത്ത് താമസിക്കുന്ന സുമേഷിന്റേതാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ഇയാളുടെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് രണ്ടു പെൺകുട്ടികളുടെയും മൃതദേഹം കണ്ടെത്തിയത്.

പെൺകുട്ടികൾ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലായിരുന്നു. കുട്ടികൾക്ക് വിഷം നൽകിയശേഷം സുരേഷ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ മരിച്ച ശേഷം സുമേഷ് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കുട്ടികളുടെ മരണം സംബന്ധിച്ച് പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ വ്യക്തത വരുകയുള്ളു.

Anandhu Ajitha

Recent Posts

സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ ! പിരിച്ചു വിട്ടവരെ തിരിച്ചെടുക്കാനും ധാരണ; ജീവനക്കാരും മാനേജ്മെന്റും തമ്മിലുള്ള ചർച്ച വിജയം

യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകുന്നു. സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും…

34 mins ago

നാളെ മുതൽ ഡ്രൈവിങ് ടെസ്റ്റ് നടത്താനുറച്ച് മോട്ടോർ വാഹന വകുപ്പ് ! പോലീസ് സംരക്ഷണം ഉറപ്പാക്കാൻ ആർടിഒമാർക്ക് നിർദേശം !

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ നടത്താനുറപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് . ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം…

43 mins ago

മഹാ വികാസ് അഘാഡിയുടെ പ്രചാരണ റാലിയിൽ മുംബൈ സ്‌ഫോടനക്കേസ് പ്രതി ഇബ്രാഹിം മൂസ ; ദൃശ്യങ്ങൾ പുറത്ത്

മുംബൈ : മഹാ വികാസ് അഘാഡി സ്ഥാനാർത്ഥിയ്ക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി മുംബൈയിൽ ഭീകരാക്രമണം നടത്തിയ കേസിലെ പ്രതി. 1993 ൽ…

1 hour ago

തിരുവന്‍വണ്ടൂര്‍ ക്ഷേത്രത്തില്‍ അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം | തത്സമയക്കാഴ്ച തത്വമയിയില്‍

ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ മെയ് 11 ന് സമാരംഭം കുറിക്കുന്ന നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ…

1 hour ago

കാനഡയില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ ഭീഷണി നേരിടുന്നു; തീവ്രവാദികള്‍ക്ക് കാനഡ അഭയം കൊടുക്കുന്നതായും വിദേശമന്ത്രാലയം

കാനഡയോട് ഇന്ത്യ സ്വരം കടുപ്പിക്കുന്നു. വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും കാനഡ രാഷ്ട്രീയ ഇടം നല്‍കുന്നതില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു.…

2 hours ago

ഹയർ സെക്കൻഡറി ഫലം ! സർക്കാർ സ്‌കൂളുകളിൽ 100 ശതമാനം വിജയം നേടിയത് 7 സ്‌കൂളുകൾ മാത്രം ! അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : ഇക്കൊല്ലത്തെ ഹയർ സെക്കൻഡറി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ സർക്കാർ സ്കൂളുകളുടെ എണ്ണത്തിൽ വമ്പൻ കുറവുണ്ടായ…

2 hours ago