പോളിങ് പൂർത്തിയാക്കിയ ഇ വി എമ്മുകൾ പോളിങ് ഉദ്യോഗസ്ഥർ തിരികെ വിതരണ കേന്ദ്രങ്ങളിൽ എത്തിക്കുന്നു. പട്ടം സെന്റ് മേരിസിൽ നിന്നുള്ള ചിത്രം
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ജില്ലയിലെ 2 മണ്ഡലങ്ങളിലും പൂർണ്ണമായി. പ്രാഥമിക കണക്കനുസരിച്ച് തിരുവനന്തപുരം മണ്ഡലത്തിൽ 66.46 ശതമാനവും ആറ്റിങ്ങലിൽ 69.40 ശതമാനവും പോളിങാണ് രേഖപ്പെടുത്തിയത്. അന്തിമ കണക്ക് പുറത്ത് വരുമ്പോൾ നേരിയ വ്യത്യാസം ഉണ്ടായേക്കും. പോളിംഗ് ബൂത്തുകളിൽ നിന്ന് തിരിച്ചു കൊണ്ടുവന്ന ബാലറ്റ് പെട്ടികൾ മാർ ഇവാനിയോസ് കോളേജിലെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിക്കും.
തിരുവനന്തപുരം മണ്ഡലത്തിലെ 1,43,05,31 വോട്ടർമാരിൽ 9,50,739 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ പുരുഷന്മാർ 4,67,193 ഉം സ്ത്രീകൾ 4,83,518 ഉം ആണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ 28 പേരും സമ്മതിദാനവകാശം വിനിയോഗിച്ചു.
ആറ്റിങ്ങൽ മണ്ഡലത്തിലെ ആകെ വോട്ടർമാരായ 1,39,68,07 ഇൽ 9,69,390 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ പുരുഷന്മാർ:4,49,219, സ്ത്രീകൾ:5,20,158, ട്രാൻസ്ജെൻഡർ: 13.
നിയമസഭാ മണ്ഡല അടിസ്ഥാനത്തിലുള്ള പോളിംഗ് ശതമാനം ചുവടെ നൽകുന്നു.
കഴക്കൂട്ടം:65.12%
വട്ടിയൂർക്കാവ്: 62.87%
തിരുവനന്തപുരം: 59.70%
നേമം: 66.05%
പാറശ്ശാല: 70.60%
കോവളം: 69.81%
നെയ്യാറ്റിൻകര: 70.72%
വർക്കല: 68.42%
ആറ്റിങ്ങൽ: 69.88%
ചിറയിൻകീഴ്: 68.10%
നെടുമങ്ങാട്: 70.35%
വാമനപുരം: 69.11%
അരുവിക്കര: 70.31%
കാട്ടാക്കട: 69.53%
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…
തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…