സിദ്ധരാമയ്യ
ബെംഗളൂരു: മൈസൂരു നഗരവികസന അതോറിറ്റി (മുഡ-മൈസൂരു അര്ബന് ഡെവലപ്മെന്റ് അതോറിറ്റി) ഭൂമിയിടപാടിൽ കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ ലോകായുക്ത കേസ് രജിസ്റ്റര് ചെയ്തു.
മുഡ കേസില് ആരോപണ വിധേയനായ മുഖ്യമന്ത്രിയെ വിചാരണ ചെയ്യാന് ഗവര്ണര് തവാര് ചന്ദ് ഗെഹ്ലോത് നേരത്തെ അനുമതി നല്കിയിരുന്നു. ഇതിനെതിരെ സിദ്ധരാമയ്യ ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും കോടതി അത് തള്ളുകയാണുണ്ടായത്. പിന്നാലെ സിദ്ധരാമയ്യക്കെതിരെ കേസെടുക്കാൻ ലോകായുക്ത പോലീസിന് പ്രത്യേക കോടതി നിർദേശം നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ലോകായുക്ത എഫ്ഐആർ. രേഖപ്പെടുത്തിയത്.
മുഡ, ഏറ്റെടുത്ത ഭൂമിക്ക് പകരം അതിനെക്കാള് മൂല്യമേറിയ ഭൂമി സ്ഥലം പകരം നല്കി എന്നാണ് ആരോപണം. സിദ്ധരാമയ്യയുടെ ഭാര്യ പാര്വതിയില്നിന്ന് മുഡ 3.2 ഏക്കര് ഭൂമി (സഹോദരന് മല്ലികാര്ജുനസ്വാമിയാണ് പാര്വതിക്ക് ഈ ഭൂമി നല്കിയത്) ഏറ്റെടുക്കുകയും അതിന് പകരമായി കണ്ണായസ്ഥലത്ത് 14 പ്ലോട്ടുകള് പകരം നല്കിയെന്നുമാണ് ആരോപണം.
പാര്വതിയില്നിന്ന് ഏറ്റെടുത്ത സ്ഥലത്തേക്കാള് പതിന്മടങ്ങ് വിലയുള്ള ഭൂമിയാണ് ഇവര്ക്ക് പകരം നല്കിയതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. മൂവായിരം കോടി മുതല് നാലായിരം കോടി രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്നാണ് കരുതുന്നത്
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…