Featured

സംസ്ഥാനത്ത് റെക്കോർഡ് പോളിംഗ്; 20 മണ്ഡലങ്ങളിലും 70 ശതമാനം പിന്നിട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടിംഗിനുള്ള മയം അവസാനിച്ചിട്ടും പലയിടത്തും പോളിംഗ് തുടരുന്നു. വോട്ടിംഗ് മെഷീനുകളിലെ തകരാറും മറ്റു പ്രശ്നങ്ങളും മൂലം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ നൂറുകണക്കിന് ബൂത്തുകളിലായി ആയിരക്കണക്കിന് പേര്‍ വോട്ടു ചെയ്യാന്‍ ഇപ്പോഴും ക്യൂ നില്‍ക്കുകയാണ്. വോട്ടെടുപ്പ് പൂര്‍ത്തിയാകാന്‍ പത്തുമണിയോകുമെന്നാണ് കരുതുന്നത്. രാത്രിയോട് കൂടി മാത്രമേ പോളിംഗിന്റെ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവരൂ. അവസാന കണക്കുകള്‍ അനുസരിച്ച്‌ സംസ്ഥാനത്ത് പോളിംഗ് നില 76 ശതമാനം കഴിഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കണ്ണൂരിലും രണ്ടാമത് വയനാടുമാണ് കൂടുതല്‍ പേര്‍ വോട്ട് ചെയ്തത്.

സംസ്ഥാനത്ത് ത്രികോണ മത്സരം നടക്കുന്ന മൂന്നുമണ്ഡലങ്ങളിലും പോളിംഗ് ശതമാനത്തില്‍ വര്‍ദ്ധന ഉണ്ടായി. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ഇതുവരെ വോട്ടുചെയ്തവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. ഇതാദ്യമാണ് വോട്ടു ചെയ്തവരുടെ എണ്ണം 10 ലക്ഷം കവിയുന്നത്. എട്ടുശതമാനത്തോളം വര്‍ദ്ധനയാണ് ഇവിടെ രേഖപ്പെടുത്തിയത്. 13,78,587 പേരില്‍ 10,02,062 പേര്‍ വൈകിട്ട് 6.40 ന് ലഭ്യമായ വിവര പ്രകാരം വോട്ട് ചെയ്തു.പോളിം​ഗ് ശതമാനം 73.68 ശതമാനമാണ്. ആറ്റിങ്ങലില്‍ 3 ശതമാനവും വയനാട് 4 ശതമാനവും കൂടുതല്‍ പോളിംഗ് അനുഭവപ്പെട്ടു.

തിരുവനന്തപുരത്തും പോളിംഗ് ശതമാനത്തില്‍ വര്‍ദ്ധന രേഖപ്പെടുത്തി. അവസാന കണക്കുകള്‍ അനുസരിച്ച്‌ 73.10 ശതമാനമാണ് വോട്ടിംഗ് നില. തൃശൂരില്‍ പോളിംഗ് ശതമാനം 76 കടന്നു. നാലുശതമാനത്തോളം വര്‍ദ്ധനയാണ് ഇവിടെ ഉണ്ടായത്. വയനാട്ടില്‍ റെക്കാഡ് പോളിംഗ് ആണ് രേഖപ്പെടുത്തി.യത്. 79 ശതമാനം. മൂന്നു നിയമസഭാ മണ്ഡലങ്ങളിളും 80 ശതമാനമാണ് പോളിംഗ് നില.

പോളിംഗ് ശതമാനത്തിന്റെ അവസാന നില (ഇവയില്‍ ഇനിയും മാറ്റമുണ്ടാകാം)​

കാസര്‍കോട് 75.24
കണ്ണൂര്‍ – 81.74
വടകര – 77.99
വയനാട് – 79.58
കോഴിക്കോട് – 77.44
മലപ്പുറം – 74.23
പൊന്നാനി – 73.09
പാലക്കാട് – 77.01
ആലത്തൂര്‍ – 78.83
തൃശൂര്‍ – 76.87
ചാലക്കുടി – 78.40
എറണാകുളം – 75.66
ഇടുക്കി – 75.97
കോട്ടയം – 75.13
ആലപ്പുഴ – 79.17
മാവേലിക്കര – 73.65
പത്തനംതിട്ട – 73.68
കൊല്ലം – 74.04
ആറ്റിങ്ങല്‍ – 73.88
തിരുവനന്തപുരം – 73.10

B4 Admin

Recent Posts

വഴിയടക്കാതെ, ജനങ്ങളെ അകറ്റാതെ, മുഖ്യമന്ത്രി വി ഡി സതീശന് ഇന്‍വിസിബിള്‍ സെക്യൂരിറ്റി. ആഭ്യന്തര വകുപ്പിന്റെ പുതിയ സുരക്ഷാ തന്ത്രം

മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…

4 hours ago

കൈപൊള്ളി കുടുംബ ബജറ്റ്. വെളുത്തുള്ളിക്ക് 220, പയറും ബീന്‍സും 100 കടന്നു. പച്ചക്കറി വില വീണ്ടും റെക്കോര്‍ഡിലേക്ക്

അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…

5 hours ago

ബിജെപി മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് പി. ശേഖരന്‍ നായര്‍ നിര്യാതനായി. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു

തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…

6 hours ago

ചോദിക്കാതെ പറഞ്ഞ വിശദീകരണം ചതിച്ചു. വാഹന വിവാദത്തില്‍ മന്ത്രി കെ.എം. ഷാജി വീണ്ടും പ്രതിരോധത്തില്‍. വാഹനം കൊടുത്തതേയില്ലെന്ന് ഗസ്റ്റ് ഹൗസ് മാനേജര്‍

മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…

7 hours ago

100 കി.മീ വേഗത്തില്‍ പായുന്ന കാറിന് മുകളില്‍ കിടന്ന് പൊലീസുകാരന്‍. കോയമ്പത്തൂരില്‍ വന്‍ ചേസിനൊടുവില്‍ ലഹരിവേട്ട

ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…

7 hours ago

പാകിസ്ഥാന് മുന്നറിയിപ്പുമായി ഭാരതം. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ രാജ സുബ്രഹ്മണി

ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…

20 hours ago