കോവിഡ് നെഗറ്റീവായ 20 ശതമാനം പേര്‍ക്കും ‘ലോങ് കോവിഡ്’

കൊച്ചി: കോവിഡ് നെഗറ്റീവായാലും 20 ശതമാനം ആളുകൾക്ക് രോഗലക്ഷണങ്ങൾ ദീർഘനാൾ നീണ്ടുനിൽക്കുന്നുവെന്ന് പഠനങ്ങൾ. മൂന്നാഴ്ചമുതൽ ആറുമാസംവരെ നീണ്ടുനിൽക്കുന്നവയാണ് രോഗലക്ഷണങ്ങളെന്നാണ് ആരോഗ്യമേഖലയിലുള്ളവർ വ്യക്തമാക്കുന്നത്. ‘ലോങ് കോവിഡ്’ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
സംസ്ഥാനത്തെ രോഗബാധിതരെ പരിചരിച്ച ഡോക്ടർമാരുടെ കണ്ടെത്തലാണിത്. 90 ശതമാനം പേർക്കും കോവിഡ് നെഗറ്റീവായ ശേഷം അതികഠിനമായ ക്ഷീണമാണ് കാണുന്നത്.

ചില ദിവസങ്ങളിൽ പൂർണമായും ഭേദമായെന്നുതോന്നുമെങ്കിലും ഒന്നോ രണ്ടോ ദിവസങ്ങൾക്കകം കഠിനമായ ക്ഷീണം വീണ്ടും ബാധിക്കുന്നു. അതേസമയം സ്ത്രീകളിലും പ്രായമായവരിലും മറ്റുരോഗങ്ങൾ ഉള്ളവരിലുമാണ് ലോങ് കോവിഡ് കൂടുതലായി കാണപ്പെടുന്നത്. കോവിഡ് ബാധിച്ച് ആദ്യത്തെ അഞ്ചുദിവസങ്ങളിൽ ശക്തമായ ചുമ, ശബ്ദവ്യത്യാസം, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങളുള്ളവർക്ക് ലോങ് കോവിഡ് വരാനുള്ള സാധ്യത കൂടുതലാണ്.

രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ കോവിഡ് പരിശോധന നടത്തേണ്ടാത്ത ഒരുവിഭാഗം ആളുകൾ സമൂഹത്തിലുണ്ട്. ഇവർക്ക് രോഗബാധയുണ്ടായിട്ടുണ്ടാകാം. ഇത്തരക്കാർക്കും ഭാവിയിൽ ലോങ് കോവിഡ് ഉണ്ടായേക്കാമെന്നും അതിനാൽ കോവിഡ് നെഗറ്റീവായാലും രോഗികളെ നിശ്ചിത ഇടവേളകളിൽ പരിശോധിക്കുന്ന സംവിധാനം സർക്കാർ തയ്യാറാക്കണമെന്നും തുടർപരിശോധനകളിലൂടെ, കോവിഡ് ബാധിച്ചതുകൊണ്ടുള്ള ശാരീരികപ്രശ്നങ്ങളെക്കുറിച്ച്‌ കണ്ടെത്താൻ സാധിക്കുമെന്നും ഐ.എം.എ. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.സുൽഫി പറഞ്ഞു.

admin

Recent Posts

കോവാക്സീൻ പൂർണമായും സുരക്ഷിതം ! വാക്സീൻ നിർമ്മിച്ചിരിക്കുന്നത് സുരക്ഷയ്ക്കു പ്രഥമ പരിഗണന നൽകിയാണെന്ന് നിർമ്മാതാക്കളായ ഭാരത് ബയോടെക്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ബ്രിട്ടിഷ് ഫാർമ…

2 hours ago

ഇത്തവണയും സ്ഥാനാർത്ഥിയാകാനില്ല ! പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല ; റായ്ബറേലി, അമേഠി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിൽ

ദില്ലി: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല. അമേഠിയിലോ സോണിയാ ഗാന്ധി നിലവിലെ എംപിയായിരുന്ന റായ്ബറേലിയോ പ്രിയങ്ക ഗാന്ധി…

2 hours ago

പ്രജ്വൽ അനുമതി തേടിയിട്ടില്ല! യാത്ര ചട്ടം ലംഘിച്ചെന്ന് വിദേശകാര്യ മന്ത്രാലയം; ഉപയോഗിച്ചത് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട്

ദില്ലി : ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണ വിദേശത്ത് കടന്നതിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം. ഡിപ്ലോമാറ്റിക്…

3 hours ago