lord-ganesha
ആഗ്രഹ സഫലീകരണത്തിനായി വഴിപാടുകള്‍ കഴിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍, എത്ര പ്രാര്‍ഥിച്ചിട്ടും ഫലം കിട്ടുന്നില്ലെന്ന് ചിലര്‍ പരാതിയും പറയാറുണ്ട്. ആഗ്രഹ സഫലീകരണത്തിനായി ഗണപതിയ്ക്ക് കഴിക്കേണ്ട വഴിപാടുകളെക്കുറിച്ച് അറിയാം.
ശുഭകാര്യങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പായി ഗണപതിയെ വന്ദിക്കുന്നതാണ് നമ്മുടെ പാരമ്പ ര്യം. വിഘ്നങ്ങള്‍ എല്ലാം മാറി ആ പ്രവൃത്തി ഫലപ്രാപ്തിയിലെത്താന്‍ ഭഗവാന്‍ സഹായിക്കുമെന്നാണ് വിശ്വാസം. സിദ്ധിയുടെയും ബുദ്ധിയുടെയും ഇരിപ്പിടമായ ഗണപതി ഭഗവാനെ ഏതു കാര്യത്തിനു മുന്‍പും വന്ദിക്കുന്നതു ഉത്തമമാണ്.
വിഘ്നങ്ങള്‍ക്ക് അറുതി വരുത്തി സദ്ഫലം പ്രധാനം ചെയ്യുന്ന ഗണപതി ഭഗവാന് ആഗ്രഹസാഫല്യത്തിനായി നാരങ്ങാമാല വഴിപാട് പ്രധാനമാണ്. പതിനെട്ടു നാരങ്ങാ വീതം മാലകെട്ടി തുടര്‍ച്ചയായി മൂന്ന് ദിവസം ഭഗവാന് ചാര്‍ത്തി ,മൂന്നാം ദിവസം വഴിപാടുകാരന്റെ പേരിലും നാളിലും വിഘ്നഹര സ്തോത്ര പുഷ്പാഞ്ജലി നടത്തുകയോ വിഘ്നഹര സ്തോത്രം ചൊല്ലി ഭക്തിപൂര്‍വ്വം മുക്കുറ്റി സമര്‍പ്പിക്കുകയോ ചെയ്‌താല്‍ ഫലം സുനിശ്ചിതം. വഴിപാടുകാരന്റെ ജന്മനക്ഷത്ര ദിനത്തില്‍ പുഷ്പാഞ്ജലി വരത്തക്ക വിധത്തില്‍ വഴിപാടു നടത്തുന്നതാണ് അത്യുത്തമം. അതായത്, പക്കപിറന്നാളിന് രണ്ട് ദിനം മുന്നേ നാരങ്ങാമാല സമര്‍പ്പണം തുടങ്ങാം, പക്കപിറന്നാളിന് അന്ന് പുഷ്പാഞ്ജലി നടത്തണം.
പെഷവാർ : പാകിസ്ഥാനിലെ പെഷവാർ നഗരത്തിലെ ജലവിതരണ ശൃംഖലയുടെ 84 ശതമാനവും മലിനമാണെന്ന് റിപ്പോർട്ട്. നഗരത്തിലെ ജല-ശുചിത്വ മേഖലകൾ കടുത്ത…
ഹൈദരാബാദ് : 'പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും തുടർന്നുണ്ടായ അപകടത്തിൽ ചിക്കടപ്പള്ളി…
ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ…
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…
തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…