CRIME

പ്രണയപക!;പട്ടാപ്പകൽ നഗരമധ്യത്തില്‍ യുവതിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് മുന്‍ കാമുകന്‍;പ്രതി ഫറൂഖിനായി തെരച്ചില്‍

കൊച്ചി:പട്ടാപ്പകൽ നഗര മധ്യത്തില്‍ യുവതിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് മുന്‍ കാമുകന്‍. ബംഗാള്‍ സ്വദേശിനിയായ യുവതിയുടെ കൈയിലാണ് വെട്ടേറ്റത്. സംഭവത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിഫറൂഖിനായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.യുവതിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കലൂര്‍ ആസാദ് റോഡില്‍ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സന്ധ്യയും സുഹൃത്തായ യുവതിയും നടന്നു വരുന്നതിനിടെ ബൈക്കില്‍ എത്തി ഫറൂഖ് ഇവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് സന്ധ്യയെ വെട്ടാന്‍ ശ്രമിച്ചു. സന്ധ്യക്കൊപ്പം ഉണ്ടായിരുന്ന കൂട്ടുകാരി തടഞ്ഞതിനാല്‍ ആദ്യം വെട്ട് കൊണ്ടില്ല.തുടർന്ന് വീണ്ടും നടത്തിയ ആക്രമണത്തിലാണ് സന്ധ്യയുടെ കൈക്ക് വെട്ടേറ്റത്.

പരിക്കേറ്റ സന്ധ്യയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.പ്രണയബന്ധത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തിലേക്ക് എത്തിച്ചതെന്നാണ് പോലീസ് നിഗമനം. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് പരിക്കേറ്റ സന്ധ്യ.

anaswara baburaj

Recent Posts

ദില്ലിയിലെ സ്കൂളുകളിൽ വ്യാജ ബോംബ് ഭീഷണി; പിന്നില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി; കൗൺസിലിം​ഗ് നല്‍കി വിട്ടയച്ചു

ദില്ലി: രാജ്യതലസ്ഥാനത്തെ സ്കൂളുകളിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി. ദില്ലി പോലീസ് കമ്മീഷണർക്കാണ് സന്ദേശം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ…

18 mins ago

ആപ്പിന്റെ മണ്ടത്തരത്തെ ട്രോളി കൊന്ന് അമിത് ഷാ !

എന്തിന്റെ കേടായിരുന്നു ? സുനിത കെജ്രിവാളിനെയും ആപ്പിനെയും എടുത്തലക്കി അമിത് ഷാ

37 mins ago

ലോഡ്ഷെഡിങ് ഇല്ല; മേഖല തിരിച്ച് നിയന്ത്രണത്തിന് നീക്കം; ഒരു ദിവസം 15 മെ​ഗാവാട്ടെങ്കിലും കുറയ്ക്കണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി നേരിടുന്നതിന് ലോഡ്ഷെഡിങിന് പകരം മേഖലതിരിച്ച് നിയന്ത്രണം ഏർപ്പെടുത്താന്‍ സാധ്യത. കെഎസ്ഇബിയുടെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു.…

48 mins ago

കേരളത്തിലും ഇനി സ്വകാര്യ ട്രെയിന്‍ സര്‍വീസ്! ആദ്യയാത്ര ജൂണ്‍ 4ന്; കൂടുതൽ വിവരങ്ങൾ ഇങ്ങനെ!!

തിരുവനന്തപുരം: വിനോദസഞ്ചാരികള്‍ക്കായി സ്വകാര്യ ട്രെയിന്‍ പാക്കേജ് അവതരിപ്പിച്ച് കൊച്ചി ആസ്ഥാനമായ പ്രിന്‍സി ട്രാവല്‍ പ്രിന്‍സി ട്രാവല്‍സ്. കേരളത്തില്‍ നിന്ന് സര്‍വീസ്…

57 mins ago

‘സത്യം ജയിക്കും! കെട്ടിപ്പൊക്കുന്ന നുണകളില്‍ തളരാനില്ല’; രാജ്ഭവനിലെത്തിയ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം നിഷേധിച്ച് ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ്

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാക്കൾ തനിക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണം നിഷേധിച്ച് പശ്ചിമ ബംഗാൾ ഗവർണ്ണർ സി.വി ആനന്ദ ബോസ്.…

1 hour ago

കൊച്ചിയിൽ നടുക്കുന്ന ക്രൂരത! നവജാത ശിശുവിനെ എറിഞ്ഞുകൊന്നു? മൃതദേഹം നടുറോഡിൽ!

കൊച്ചി: എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിലെ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സമീപത്തുള്ള ഫ്ലാറ്റിൽനിന്ന് കുഞ്ഞിനെ ഒരു പായ്ക്കറ്റിലാക്കി വലിച്ചെറിഞ്ഞ്…

2 hours ago