Kerala

പ്രണയക്കെണി!;സമൂഹമാധ്യമം വഴി പരിചയം;ലോഡ്ജില്‍ കൊണ്ടുപോയി പീഡനം;പ്രതി സല്‍മാനുള്‍ ഫാരിസ് അറസ്റ്റില്‍

പാലക്കാട്:സമൂഹമാധ്യമം വഴി പ്രണയത്തിലായ പെൺകുട്ടിയെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.ഭീമനാട് വടശ്ശേരിപുരം കൊടക്കാട് തൊയ്യോട്ട് പുരയ്ക്കലില്‍ സല്‍മാനുള്‍ ഫാരിസിനെ (23) ആണ് നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. വയനാട് സ്വദേശിനിയെയാണ് യുവാവ് പീഡനത്തിന് ഇരയാക്കിയത്.

നവംബർ 24നാണ് കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കേസെടുത്തത്. സല്‍മാനുള്‍ ഫീരിസ് തന്‍റെ വിലാസം പോലും മറച്ചുവെച്ചാണ് പെണ്‍കുട്ടിയുമായി അടുപ്പത്തിലായത്. കേസെടുത്തെങ്കിലും ഇയാളെക്കുറിച്ച് വിവരം ലഭിക്കാതായതോടെ പോലീസും കുഴഞ്ഞു. പിന്നീട് സമൂഹമാധ്യമത്തിലെ അക്കൗണ്ട് വഴിയാണ് പൂര്‍ണ്ണ വിലാസം പൊലീസ് കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയത് അറിഞ്ഞയുടന്‍ പ്രതി തമിഴ്നാട്ടിലേക്ക് മുങ്ങി. ഇതിനിടെയാണ് എസ് ഐ ആര്‍.സുജിത്ത് കുമാര്‍, സീനിയര്‍ സിപിഒ വി.ബിജു, എം. കലാധരന്‍, സിപിഒ അബ്ദുള്‍ സത്താര്‍, പി. മണികണ്ഠദാസ്, ആര്‍.രഘു, സ്റ്റേറ്റ് സെപ്ഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ എ. സഹദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ കോടതി റിമാന്‍റഡ് ചെയ്തു.

anaswara baburaj

Share
Published by
anaswara baburaj

Recent Posts

ഇത്തവണയും സ്ഥാനാർത്ഥിയാകാനില്ല ! പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല ; റായ്ബറേലി, അമേഠി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിൽ

ദില്ലി: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല. അമേഠിയിലോ സോണിയാ ഗാന്ധി നിലവിലെ എംപിയായിരുന്ന റായ്ബറേലിയോ പ്രിയങ്ക ഗാന്ധി…

32 mins ago

പ്രജ്വൽ അനുമതി തേടിയിട്ടില്ല! യാത്ര ചട്ടം ലംഘിച്ചെന്ന് വിദേശകാര്യ മന്ത്രാലയം; ഉപയോഗിച്ചത് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട്

ദില്ലി : ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണ വിദേശത്ത് കടന്നതിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം. ഡിപ്ലോമാറ്റിക്…

42 mins ago

പരിഷ്കരണം കലക്കുന്നത് മലപ്പുറം മാഫിയ !! തുറന്നടിച്ച് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ പ്രതിഷേധം കൊടുമ്പിരി കൊണ്ടിരിക്കെ ഡ്രൈവിങ് സ്കൂളുകാര്‍ക്കെതിരെ തുറന്നടിച്ച് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്…

54 mins ago