ഗാന്ധിനഗർ: ഗുജറാത്തില്‍ വിവാഹസമ്മാനം പൊട്ടിത്തെറിച്ച് അപകടമുണ്ടായ സംഭവത്തില്‍ വധുവിന്റെ സഹോദരിയെ കൊല്ലാനാണ് സമ്മാനത്തിൽ ബോംബ് വെച്ചതെന്ന് പ്രതി. വധുവിന്റെ സഹോദരിക്കാണ് ബോംബ് വെച്ച പാവ നൽകിയത്. ബോംബ് ആണെന്ന് തിരിച്ചറിയാതെ സഹോദരി അത് വിവാഹ സമ്മാനമായി നൽക്കുകയായിരുന്നു. വധുവിന്റെ സഹോദരിയുമായി പത്ത് വർഷത്തിലേറെ നീണ്ട ലിവ് ഇൻ റിലേഷൻഷിപ്പിലായിയിരുന്നു പ്രതി രാജു പട്ടേൽ. ഈ ബന്ധം അവസാനിപ്പിച്ചതിന്റെ പകയാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്.
ഗുജറാത്തിലെ നവസാരി ജില്ലയിലാണ് വിവാഹ സമ്മാനമായി കിട്ടിയ പെട്ടി പൊളിക്കുമ്പോൾ പൊട്ടിത്തെറിച്ചത്. മെയ് 12നായിരുന്നു നവ് സാരിയിലെ മിത്താബാരി ഗ്രാമത്തിൽ ലതീഷ് ഗാവിത്തിന്റെയും സൽമയുടേയും വിവാഹം നടന്നത്. വിവാഹത്തിന് കിട്ടിയ സമ്മാനപ്പൊതികൾ പൊളിച്ച് നോക്കുന്നതിടെയാണ് കഴിഞ്ഞ ദിവസം ഉഗ്രശബ്ദത്തോടെ സ്ഫോടനം ഉണ്ടായത്.
അപകടത്തില്‍ ലതീഷിന്റെ കൈപത്തി അറ്റുപോയി. കണ്ണിന് ഗുരുതരമായി പരിക്കേറ്റു. ദേഹമാസകലം പൊള്ളി. നവവരന്റെ സഹോദര പുത്രനായ മൂന്ന് വയസുകാരനും പൊട്ടിത്തെറിയില്‍ പരിക്കേറ്റു. പൊള്ളലിനൊപ്പം തലയ്ക്ക് ക്ഷതമേറ്റു. ഇരുവരെയും ഉടൻ ആശുപത്രിയിലേക്ക് മാറ്റി.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് (NIOS) 37-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് ആറ് പുതിയ അക്കാദമിക്, തൊഴിൽപരമായ കോഴ്സുകളും രണ്ട് മൊബൈൽ…
2020-ലെ വടക്കുകിഴക്കൻ ദില്ലി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഇടക്കാല ജാമ്യം…
സിപിഎമ്മിലെ മുതിർന്ന നേതാക്കളായ ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള ആരോപണപ്രത്യാരോപണങ്ങൾ പാർട്ടിക്കുള്ളിൽ പുതിയ വിവാദത്തിന് വഴിതുറക്കുന്നു. കണ്ണൂരിലെ വൈദേകം…
എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങിനെക്കുറിച്ചും ടെസ്ല മേധാവി ഇലോൺ മസ്കിനെക്കുറിച്ചും നടത്തിയ അസാധാരണ പരാമർശങ്ങളിലൂടെ വീണ്ടും വാർത്തകളിൽ ഇടംപിടിച്ച് അമേരിക്കൻ…
തിരുപ്പറംകുണ്ട്രം മലമുകളിലെ 'ദീപത്തൂണി'ൽ കാർത്തിക ദീപം തെളിയിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിട്ടും അത് നടപ്പിലാക്കാതെ വിജയ് സർക്കാർ കോടതി…
നവംബർ 21-ന് പുറത്തിറക്കിയ സ്റ്റാൻഡ്-അപ്പ് കോമഡി വീഡിയോയിൽ ഛഠ് പൂജയുമായി ബന്ധപ്പെട്ട് ബിഹാറിലെ സ്ത്രീകൾ നീളത്തിൽ സിന്ദൂരം തൊടുന്ന പാരമ്പര്യത്തെയും…