Friday, May 3, 2024
spot_img

ഇന്ത്യൻ പ്രതിരോധരംഗം ശക്തിപ്പെടുത്താൻ എല്ലാ ആനുകൂല്യങ്ങളും സഹായവും നൽകാൻ തയ്യാറായി അമേരിക്ക; പിന്നിൽ റഷ്യയുമായുള്ള പങ്കാളിത്തം ഇല്ലാതാക്കലെന്ന ലക്ഷ്യം

 

വാഷിംഗ്ടൺ: ഭാരതത്തിനു പ്രതിരോധ രംഗത്ത് എല്ലാ ആനുകൂല്യങ്ങളും സഹായവും നൽകാൻ തയ്യാറായി അമേരിക്കൻ പ്രതിരോധ വകുപ്പ്. ഇതിന് ബദലായി റഷ്യയുമായി സമീപകാലത്ത് ഇന്ത്യയുണ്ടാക്കിയിട്ടുള്ള പ്രതിരോധ കരാറുകളിൽ നിന്നും പിൻവലിയുമെന്ന വിശ്വാസമാണ് അമേരിക്കയ്‌ക്കുള്ളത്. നാറ്റോയും ലോകശക്തികളും ഒന്നിച്ചെതിർത്തിട്ടും റഷ്യ തളരാത്തതിന്റെ പിന്നിൽ ഇന്ത്യയും ചൈനയുമായുള്ള ശക്തമായ ബന്ധമാണെന്നതാണ് പെന്റഗണിനെ വെട്ടിലാ ക്കുന്നത്. കൂടാതെ 500 ദശലക്ഷം ഡോളർ വരെ പ്രതിരോധ രംഗത്ത് കടം നൽകിക്കൊണ്ട് സഹായിക്കാനാണ് പെന്റഗൺ വാഷിംഗ്ടണിന് ശുപാർശ നൽകിയിരിക്കുന്നത്. ഇത് സ്വീകരിച്ചാൽ ഇസ്രയേലിനും ഈജിപ്തിനും പിന്നാലെ അമേരിക്കയുമായി പ്രതിരോധ സാമ്പത്തിക കരാറിൽ കൂടുതൽ പങ്കാളിത്തമുള്ള മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറും. ഏറെ ശക്തിയേറിയ നൂതന കലാഷ്‌നിക്കോവ് യന്ത്രതോക്കുകൾ ഭാരതത്തിൽ തന്നെ നിർമ്മിക്കാനും റഷ്യ കരാർ ഒപ്പിട്ടതോടെ പെന്റഗൺ എങ്ങിനേയും ഇന്ത്യയെ അനുനയിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. എന്നാൽ ഇതിനിടെ ആരുടേയും സൗഹൃദം പിടിച്ചുപറ്റാനായി ആരേയും പിണക്കില്ലെന്നും എല്ലാവരോടും തുല്യമായ സൗഹൃദം മാത്രമെന്ന ഇന്ത്യയുടെ വിദേശനയം എല്ലാ അർത്ഥത്തിലും മേൽകൈ നേടി നിൽക്കുകയാണ്.

അതേസമയം ആത്മനിർഭർ ഭാരതിലൂന്നിയ ഇന്ത്യയുടെ പ്രതിരോധ നയത്തിൽ കാര്യമായി സഹായിക്കാതെ അമേരിക്ക മെല്ലെപോക്കാണ് നടത്തിയത്. നിലവിൽ പെന്റഗണിന് തന്നെ വിനയായിരിക്കുന്നതും ഇതേ നയം തന്നെയാണ്. അമേരിക്ക നിസ്സഹകരണം പ്രഖ്യാപിച്ച എല്ലാ ആയുധ ഇടപാടുകളിലും ബഹിരാകാശ ഗവേഷണ വിക്ഷേപണ ദൗത്യങ്ങളിലും ഭാരതത്തിന്റെ ശക്തമായ പങ്കാളി ഇന്ന് റഷ്യയാണ്. ഇതിനൊപ്പം അമേരിക്ക പാകിസ്ഥാനെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുമ്പോൾ റഷ്യ പാകിസ്താനെതിരെ നടപടി എടുത്തു. ഇന്ത്യക്കെതിരെ പാകിസ്ഥാനും ചൈനയും നടത്തുന്ന നീക്കത്തിനെതിരെ ശക്തമായ വിയോജിപ്പ് പര്യസ്യമായി പുടിൻ പ്രകടിപ്പിച്ചതും ബൈഡന് തിരിച്ചടിയായിട്ടുണ്ട്. എന്നാൽ നിലവിൽ യുക്രൈൻ വിഷയത്തിൽ യൂറോപ്പും അമേരിക്കയും ഒത്തുചേർന്ന് റഷ്യക്കെതിരെ നീങ്ങുമ്പോഴും അടിപതറാത്ത പുടിൻ നരേന്ദ്രമോദിയുടെ കരുത്തിലും തെറ്റാത്ത നയതന്ത്രത്തിലും ഏറെ വിശ്വാസം പുലർത്തിയാണ് നീങ്ങുന്നത്. ഇന്ധന-വാതക ഇടപാടുകൾ ലോകരാഷ്‌ട്രങ്ങൾ മരവിപ്പിക്കുമ്പോൾ റഷ്യയുടെ ഇന്ധനം കുറഞ്ഞവിലയ്‌ക്ക് വാങ്ങിയ ഇന്ത്യയുടെ വാണിജ്യ നയതന്ത്രത്തിന്റെ വേഗത അമേരിക്കയെ അമ്പരപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിരോധ രംഗത്ത് എസ്-400 മൾട്ടി ബാരൽ മിസൈൽ വിക്ഷേപണികളും യുദ്ധവിമാനങ്ങളും ടാങ്കുകളും ഇന്ത്യക്ക് നൽകാൻ റഷ്യ മടികാണിക്കാത്തത്.

Related Articles

Latest Articles