Friday, November 27, 2026

കാമുകിയുടെ സഹോദരിയുടെ വിവാഹത്തിന് നൽകിയ സമ്മാനപൊതിയിൽ ബോംബ് വച്ചു; വരന്റെ കൈപ്പത്തി അറ്റു, ബോംബ് വച്ചത് ലിവ് ഇൻ റിലേഷൻഷിപ്പ് ഉപേക്ഷിച്ചതിന് പ്രതികാരമായി, ചോദ്യം ചെയ്യലിൽ എല്ലാം വെളിപ്പെടുത്തി പ്രതി

ഗാന്ധിനഗർ: ഗുജറാത്തില്‍ വിവാഹസമ്മാനം പൊട്ടിത്തെറിച്ച് അപകടമുണ്ടായ സംഭവത്തില്‍ വധുവിന്‍റെ സഹോദരിയെ കൊല്ലാനാണ് സമ്മാനത്തിൽ ബോംബ് വെച്ചതെന്ന് പ്രതി. വധുവിന്‍റെ സഹോദരിക്കാണ് ബോംബ് വെച്ച പാവ നൽകിയത്. ബോംബ് ആണെന്ന് തിരിച്ചറിയാതെ സഹോദരി അത് വിവാഹ സമ്മാനമായി നൽക്കുകയായിരുന്നു. വധുവിന്‍റെ സഹോദരിയുമായി പത്ത് വർഷത്തിലേറെ നീണ്ട ലിവ് ഇൻ റിലേഷൻഷിപ്പിലായിയിരുന്നു പ്രതി രാജു പട്ടേൽ. ഈ ബന്ധം അവസാനിപ്പിച്ചതിന്റെ പകയാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്.

ഗുജറാത്തിലെ നവസാരി ജില്ലയിലാണ് വിവാഹ സമ്മാനമായി കിട്ടിയ പെട്ടി പൊളിക്കുമ്പോൾ പൊട്ടിത്തെറിച്ചത്. മെയ് 12നായിരുന്നു നവ് സാരിയിലെ മിത്താബാരി ഗ്രാമത്തിൽ ലതീഷ് ഗാവിത്തിന്‍റെയും സൽമയുടേയും വിവാഹം നടന്നത്. വിവാഹത്തിന് കിട്ടിയ സമ്മാനപ്പൊതികൾ പൊളിച്ച് നോക്കുന്നതിടെയാണ് കഴിഞ്ഞ ദിവസം ഉഗ്രശബ്ദത്തോടെ സ്ഫോടനം ഉണ്ടായത്.

അപകടത്തില്‍ ലതീഷിന്‍റെ കൈപത്തി അറ്റുപോയി. കണ്ണിന് ഗുരുതരമായി പരിക്കേറ്റു. ദേഹമാസകലം പൊള്ളി. നവവരന്‍റെ സഹോദര പുത്രനായ മൂന്ന് വയസുകാരനും പൊട്ടിത്തെറിയില്‍ പരിക്കേറ്റു. പൊള്ളലിനൊപ്പം തലയ്ക്ക് ക്ഷതമേറ്റു. ഇരുവരെയും ഉടൻ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Latest Articles