accident

പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; ഏഴു പേർക്ക് പരിക്ക് ; ഒരാളുടെ നില അതീവ ഗുരുതരം; അപകടത്തിൽ ഇരുനില വീട് തകർന്നു

ഹരിയാന : പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഏഴു പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ അഞ്ച് പേർ കുട്ടികളാണ് . ഹരിയാനയിലെ റോഹ്തക്കിലാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. ഇവിടുത്തെ ഏക്താ കോളനിയിലാണ് സംഭവം. അപകടത്തിൽ ഇരുനില വീടും തകർന്നു.

പരിക്കേറ്റ എല്ലാവരെയും പിജിഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, സ്ത്രീയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. രാവിലെ 6.45 ഓടെ വിശാലിന്റെ ഭാര്യ അനുരാധ വീടിന്റെ അടുക്കളയിൽ ചായ ഉണ്ടാക്കുന്നതിനിടെയാണ് സംഭവം.

പെട്ടെന്ന് സിലിണ്ടർ പൊട്ടിത്തെറിച്ച് വിശാലിനും ഭാര്യയ്ക്കും കുട്ടികൾക്കും പരിക്കേറ്റു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകളിലും വിള്ളലുണ്ടായി. ഉടൻ തന്നെ ശിവാജി കോളനി പോലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

വീട്ടിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അവർ പിജിഐയിൽ ചികിത്സയിലാണെന്നും എസ്എച്ച്ഒ ഷംഷേർ സിംഗ് പറഞ്ഞു.

B4 Admin

Recent Posts

ഗൂഗിളില്‍ തിരഞ്ഞ് കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിക്കാറുണ്ടോ?. എങ്കില്‍ അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടപ്പെടാം. വ്യാജ നമ്പറുകള്‍ വഴിയുള്ള സൈബര്‍ തട്ടിപ്പുകളില്‍ അതീവ ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ കര്‍ശന മുന്നറിയിപ്പ്

തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…

10 hours ago

വിഴിഞ്ഞത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കവര്‍ച്ച. വാതില്‍ തകര്‍ത്ത് നാലു പവന്‍ സ്വര്‍ണവും 45,000 രൂപയും മോഷ്ടിച്ചു

വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…

11 hours ago

എല്ലാവരും പരിശീലനം നേടുന്നു, എന്നാല്‍ ഇതിന് വലിയ ധൈര്യം വേണം. ദുബായ് – ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റു വാങ്ങി 174 ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ അസാധാരണമായ ധീരതയെക്കുറിച്ച് മുന്‍ സഹപ്രവര്‍ത്തക

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…

11 hours ago

ഹൈദരാബാദില്‍ ക്ഷേത്രത്തിന് നേരെ അക്രമം. സന്തോഷി മാതാ ക്ഷേത്രം അടിച്ചുതകര്‍ക്കുകയും പൂജാരിയെ ആക്രമിക്കുകയും വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്ത പ്രതി പിടിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…

12 hours ago

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. രണ്ട് പേരെ കാലപുരിക്കയച്ച് ബിഎസ്എഫ്

പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…

13 hours ago