മോഹൻലാൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാന്റെ റിലീസ് നാളെ നടക്കാനിരിക്കെ ലൂസിഫറിന് മൂന്നാം ഭാഗമുണ്ടാകുമെന്നും അത് എമ്പുരാനേക്കാള്‍ വലിയ സിനിമയായിരിക്കുമെന്നും വെളിപ്പെടുത്തി നടൻ മോഹന്‍ലാല്‍. ഇന്ന് വൈകുന്നേരം കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാ പ്രേക്ഷകര്‍ക്കും മോഹന്‍ലാല്‍ നന്ദിയറിയിച്ചു. സ്വപ്‌നമാണോ എന്ന് തോന്നും വിധം അത്രത്തോളം എമ്പുരാന്‍ വളര്‍ന്നുകഴിഞ്ഞുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.
“ലൂസിഫറിന്റെ വിജയമാണ് എമ്പുരാന്റെ തുടക്കം. ഈ കഥ മൂന്ന് സിനിമകളായിട്ടാണ് വരുന്നത്. ഇതിനകം തന്നെ അതിന്റെ കഥയുടെ രൂപമുണ്ട്. ഈ കഥ ഒരു സിനിമയില്‍ പറയാന്‍ പറ്റില്ലെന്ന് തുടക്കത്തിലേ വ്യക്തമായിരുന്നു. ലൂസിഫറിന്റെ അമ്പതാം ദിവസം ഞങ്ങള്‍ എമ്പുരാന്‍ പ്രഖ്യാപിച്ചു. അന്ന് ഇത് ഇത്ര വലിയ സിനിമയാകുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എമ്പുരാന്റെ അവസാനം ഞങ്ങള്‍ പറയുന്നത് ഇതിനൊരു മൂന്നാം ഭാഗമുണ്ടെന്നാണ്. അത് ഇതിനും വലിയൊരു സിനിമയായി മാറാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിക്കട്ടെയെന്ന് ഞാന്‍ പ്രാർത്ഥിക്കുന്നു.”- മോഹന്‍ലാല്‍ പറഞ്ഞു.
മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജുവാര്യര്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…