ഇറ്റലി: വെള്ളത്തിലും, വായുവിലും ഒഴുകി നടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ആഡംബര പറക്കും ബോട്ട് നിര്‍മിക്കാനൊരുങ്ങി ഇറ്റാലിയൻ കമ്പനി.
കടലില്‍ പൊങ്ങിക്കിടക്കുന്നതിനൊപ്പം വായുവില്‍ പറന്ന് നീങ്ങാനും കഴിവുള്ള ആഡംബര നൗകയാണ് ഇറ്റാലിയന്‍ കമ്പനി നിര്‍മിക്കുന്നത്. ഏകദേശം 490 അടി നീളമുള്ള ഈ നൗകയ്ക്ക് ‘എയര്‍ യാച്ച്’ എന്നാണ് പേര് നല്‍കിയിരിക്കുന്നത് .
60 നോട്ട് അല്ലെങ്കില്‍ 112 കിലോമീറ്റര്‍ വേഗതയില്‍ പറക്കാന്‍ കഴിയുന്ന ഡ്രൈ കാര്‍ബണ്‍ ഫൈബര്‍ ഘടനയോടെയാണ് എയര്‍ യാച്ച് നിര്‍മ്മിക്കുന്നത്.
ബോട്ടിന്റെ പറക്കലിനെ സഹായിക്കുന്നതിനായി സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന നാല് ഇലക്ട്രിക് പ്രൊപ്പല്ലറുകളും ഇതില്‍ സ്ഥാപിച്ചിട്ടുണ്ട്. അതില്‍ ഹീലിയം നിറച്ച ബലൂണുകള്‍ ഉണ്ട്. ഇതുപയോഗിച്ച് ബോട്ടിനു വെള്ളത്തില്‍ പറക്കാനും നീന്താനും കഴിയും. പ്രൊപ്പല്ലറുകള്‍ അതിനെ പറക്കാന്‍ സഹായിക്കുന്നു. ഇത് എയര്‍ ബോട്ടായി മാറുമ്പോള്‍ എത്ര വില വരുമെന്ന് ഇതുവരെ വ്യക്തമല്ല.
കൂടാതെ രണ്ട് കൂറ്റന്‍ ബലൂണുകള്‍ കൂടാതെ 8 എഞ്ചിനുകളും ഇതില്‍ സ്ഥാപിക്കും. കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് ബോട്ട് നിര്‍മിക്കുന്നത്. ആഡംബര സ്വകാര്യ റിസോര്‍ട്ട് ഉടമകളെ കണക്കിലെടുത്താണ് ഇത് രൂപകല്‍പ്പന ചെയ്തതെന്ന് കമ്പനി അറിയിച്ചു. 260 അടി ആയിരിക്കും ഈ നൗകയുടെ വീതി . എഞ്ചിനുകളെല്ലാം ലൈറ്റ് ബാറ്ററിയിലും സോണല്‍ പാനലിലും പ്രവര്‍ത്തിക്കും.
അതേസമയം ഈ നൗകയ്ക്ക് 48 മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാന്‍ കഴിയും എന്നതാണ് പ്രത്യേകത. സാധാരണക്കാരെ കൊണ്ടുപോകുന്നതോ വിനോദസഞ്ചാരികള്‍ക്കുള്ളതോ ആയ വിമാനമായല്ല എയര്‍ യാച്ച് ഒരുക്കിയിട്ടുള്ളത്. മറിച്ച് ബെഡ്ഡിംഗ്, ബാത്തിംഗ് സൗകര്യങ്ങളുള്ള സ്വകാര്യ സ്യൂട്ടായാണ് നൗക അവതരിപ്പിക്കുക.
ആധുനിക സാങ്കേതിക വിദ്യയുടെ വരവോടെ മനുഷ്യര്‍ക്ക് അസാദ്ധ്യമായ പലകാര്യങ്ങളും ജീവിതത്തില്‍ പ്രാവര്‍ത്തികമാകുകയാണ്.
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…
തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…