Kerala

‘ശ്രുതിയിൽനിന്നുയരും…’, തേനും വയമ്പും.., ‘ഒറ്റക്കമ്പി നാദം മാത്രം മൂളും…’ ; വരികളിൽ മാന്ത്രികത സൃഷ്ടിച്ച ഗാനരചയിതാവ്; ബിച്ചു തിരുമല വിടവാങ്ങി

തിരുവനന്തപുരം:പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല (Bichu Thirumala Death) അന്തരിച്ചു. 79 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നൂറുകണക്കിനു ചലച്ചിത്രഗാനങ്ങൾക്കു വരികൾ എഴുതിയതിലൂടെ ശ്രദ്ധേയനാണ് അദ്ദേഹം.

Bichu Thirumala

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ടുതവണ ലഭിച്ചു 1981 ൽ തൃഷ്ണ, ‘ശ്രുതിയിൽനിന്നുയരും…’, തേനും വയമ്പും ‘ഒറ്റക്കമ്പി നാദം മാത്രം മൂളും…’ , 1991 ൽ കടിഞ്ഞൂൽ കല്യാണം- ‘പുലരി വിരിയും മുമ്പേ…’, ‘മനസിൽ നിന്നു മനസിലേക്കൊരു മൗന സഞ്ചാരം എന്നീ ഗാനങ്ങൾക്കുമാണ് അവാർഡ് ലഭിച്ചത്. 1942 ഫെബ്രുവരി 13ന് ചേർത്തല അയ്യനാട്ടുവീട്ടിൽ സി.ജി ഭാസ്കരൻ നായരുടെയും പാറുക്കുട്ടിയുടെയും മൂത്തമകനായാണ് ബിച്ചു തിരുമല എന്ന ബി.ശിവശങ്കരൻ നായരുടെ ജനനം.

ഗാനരചന, സംഗീതസംവിധാനം എന്നിവയ്ക്ക് പുറമെ, ‘ശക്തി’ എന്ന സിനിമയുടെ കഥയും സംഭാഷണവും, ‘ഇഷ്ടപ്രാണേശ്വരി’ എന്ന സിനിമയുടെ തിരക്കഥയും രചിച്ചിട്ടുണ്ട് അദ്ദേഹം. കൂടാതെ നിരവധി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളുമടക്കം ഏകദേശം അയ്യായിരത്തോളം ഗാനങ്ങൾ മലയാളികൾക്ക് മൂളി നടക്കാനായി ബിച്ചുവിന്റെ തൂലികയിൽ നിന്നു പിറന്നു.1994 ൽ ഉണ്ടായ ഒരു അപകടത്തെ തുടർന്ന് ബിച്ചു ഏറെനാൾ സംഗീതലോകത്തു നിന്ന് വിട്ടു നിന്നു.

എ ആർ റഹ്മാന്റെ ആദ്യചിത്രമായ യോദ്ധയ്ക്ക് “പടകാളി” വരികളെഴുതി വേഗത കൂട്ടിയ തൂലികയാണു ബിച്ചുവിന്റേത്. പാവാട വേണം മേലാട വേണം ,നീലജലാശയത്തിൽ, രാകേന്ദു കിരണങ്ങൾ ,സുന്ദരീ സുന്ദരീ, ഏഴു സ്വരങ്ങളും തുടങ്ങി പാട്ടിന്റെ പല പല അക്ഷരച്ചിട്ടകളിലേക്കും ബിച്ചു തിരുമല നമ്മളെ കൂടെ കൊണ്ടു നടന്നു. പിന്നണി ഗായിക സുശീലാദേവിയും സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമനും സഹോദരങ്ങളാണ്. പ്രസന്നയാണ് ഭാര്യ. ഏക മകന്‍ സുമന്‍.

admin

Recent Posts

ജീവനെടുത്ത പ്രണയപ്പക !കേരളത്തെ നടുക്കിയ വിഷ്ണുപ്രിയ വധക്കേസിൽ വിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി

കേരളത്തെ നടുക്കിയ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്തിന്റെ വിധിപറയുന്നത് വരുന്ന വെള്ളിയാഴ്ചയിലേക്ക് മാറ്റി. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്)…

1 hour ago

ലഷ്കർ ഭീകരൻ ബാസിത് ഡറിനെ വധിച്ച് സൈന്യം !തലക്ക് 10 ലക്ഷം വില ഇട്ടിരുന്ന ഭീകരൻ കൊല്ലപ്പെട്ടത് കുൽഗാമിൽ കഴിഞ്ഞ രാത്രി നടത്തിയ സൈനിക ഓപ്പറേഷനിൽ

തീവ്രവാദി സംഘടന ലഷ്‌കറിൻെറ ആയ ഉപസംഘടനയായ TRF ന്റെ കാമാൻഡർ ബാസിത് ഡറിനെ വധിച്ച് ഇന്ത്യൻ സൈന്യം. ഇയാളുടെ തലക്ക്…

2 hours ago

കെ സുധാകരൻ വീണ്ടും കെപിസിസി അദ്ധ്യക്ഷൻ; ചടങ്ങിൽ നിന്ന് വിട്ട് നിന്ന് പ്രമുഖ നേതാക്കൾ; സ്ഥാനം ഏറ്റെടുത്തത് താത്കാലിക അദ്ധ്യക്ഷനായിരുന്ന എം എം ഹസന്റെ അസാന്നിദ്ധ്യത്തിൽ

തിരുവനന്തപുരം : കെപിസിസി അദ്ധ്യക്ഷനായി കെ.സുധാകരൻ വീണ്ടും ചുമതലയേറ്റു. ഇന്ന് രാവിലെ 10.30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തിയാണ് അദ്ദേഹം…

3 hours ago