MK stalin
കൊല്ലം: ശൂരനാട് വടക്ക് ആനയടി നരസിംഹസ്വാമി ക്ഷേത്രത്തിൽ ആനയെ എഴുന്നള്ളിക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ വഴിപാട്. ഇഷ്ടകാര്യസാധ്യത്തിന് വേണ്ടിയാണ് നരസിംഹമൂർത്തിക്ക് മുൻപിൽ ഭക്തർ ആനയെ എഴുന്നള്ളിക്കുന്നത്. ഒൻപതാം ഉത്സവ ദിവസമായ ജനുവരി 31 ആറാം നമ്പർ ആനയാണ് സ്റ്റാലിന്റെ വഴിപാടിനായി നടയ്ക്കിരുത്തുന്നത്. ഉത്സവത്തിന്റെ മുന്നൊരുക്കങ്ങൾ നടക്കുന്ന ഘട്ടത്തിലാണ് തമിഴ്‌നാട്ടിൽ നിന്നുള്ള സംഘമെത്തി ആന എഴുന്നള്ളിപ്പിന്റെ വിവരങ്ങൾ അന്വേഷിച്ചറിഞ്ഞത്. തമിഴ്നാട് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്ന് അറിയിച്ചാണ് അന്ന് അവർ മടങ്ങിയത്. പിന്നീടെത്തി നേർച്ച ആനയെ എഴുന്നള്ളിക്കാനുള്ള തുക ദേവസ്വം ഓഫീസിൽ അടച്ചു ഇംഗ്ലീഷിലുള്ള രസീത് വാങ്ങി.
വഴിപാട് ദിവസം തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധികൾ എത്തുമെന്നാണ് സംഘം അറിയിച്ചത്. ഉത്സവത്തിനായി ആനയടി ദേവസ്വം പുറത്തിറക്കിയ നോട്ടീസിൽ ഒൻപതാം ഉത്സവ ദിവസം ആനയെ എഴുന്നള്ളിക്കുന്ന ഭക്തരുടെ പട്ടികയിൽ ആറാമതായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ വഴിപാടിന് 9000 രൂപയാണ് ക്ഷേത്രത്തിലടയ്‌ക്കേണ്ടത്. തിടമ്പേറ്റിയ ആനയെ വഴിപാടുകാരന് വേണ്ടി മൂന്ന് തവണ ക്ഷേത്രത്തിൽ വലം വയ്പ്പിക്കുന്നതാണ് ചടങ്ങ്. ദേവസ്വം പുറത്തിറക്കിയ നോട്ടീസിൽ നേർച്ച ആനയെ എഴുന്നള്ളിക്കുന്ന 459 ഭക്തരുടെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്.
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…
ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…
ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…