Sunday, May 5, 2024
spot_img

ഇഷ്ടകാര്യസാധ്യത്തിനായി ആനയെ എഴുന്നള്ളിക്കൽ വഴിപാടിന് ശീട്ടാക്കി നിരീശ്വരവാദിയായ എം കെ സ്റ്റാലിൻ

കൊല്ലം: ശൂരനാട് വടക്ക് ആനയടി നരസിംഹസ്വാമി ക്ഷേത്രത്തിൽ ആനയെ എഴുന്നള്ളിക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ വഴിപാട്. ഇഷ്ടകാര്യസാധ്യത്തിന് വേണ്ടിയാണ് നരസിംഹമൂർത്തിക്ക് മുൻപിൽ ഭക്തർ ആനയെ എഴുന്നള്ളിക്കുന്നത്. ഒൻപതാം ഉത്സവ ദിവസമായ ജനുവരി 31 ആറാം നമ്പർ ആനയാണ് സ്റ്റാലിന്റെ വഴിപാടിനായി നടയ്ക്കിരുത്തുന്നത്. ഉത്സവത്തിന്റെ മുന്നൊരുക്കങ്ങൾ നടക്കുന്ന ഘട്ടത്തിലാണ് തമിഴ്‌നാട്ടിൽ നിന്നുള്ള സംഘമെത്തി ആന എഴുന്നള്ളിപ്പിന്റെ വിവരങ്ങൾ അന്വേഷിച്ചറിഞ്ഞത്. തമിഴ്നാട് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്ന് അറിയിച്ചാണ് അന്ന് അവർ മടങ്ങിയത്. പിന്നീടെത്തി നേർച്ച ആനയെ എഴുന്നള്ളിക്കാനുള്ള തുക ദേവസ്വം ഓഫീസിൽ അടച്ചു ഇംഗ്ലീഷിലുള്ള രസീത് വാങ്ങി.

വഴിപാട് ദിവസം തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധികൾ എത്തുമെന്നാണ് സംഘം അറിയിച്ചത്. ഉത്സവത്തിനായി ആനയടി ദേവസ്വം പുറത്തിറക്കിയ നോട്ടീസിൽ ഒൻപതാം ഉത്സവ ദിവസം ആനയെ എഴുന്നള്ളിക്കുന്ന ഭക്തരുടെ പട്ടികയിൽ ആറാമതായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ വഴിപാടിന് 9000 രൂപയാണ് ക്ഷേത്രത്തിലടയ്‌ക്കേണ്ടത്. തിടമ്പേറ്റിയ ആനയെ വഴിപാടുകാരന് വേണ്ടി മൂന്ന് തവണ ക്ഷേത്രത്തിൽ വലം വയ്പ്പിക്കുന്നതാണ് ചടങ്ങ്. ദേവസ്വം പുറത്തിറക്കിയ നോട്ടീസിൽ നേർച്ച ആനയെ എഴുന്നള്ളിക്കുന്ന 459 ഭക്തരുടെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്.

Related Articles

Latest Articles