Friday, May 24, 2024
spot_img

ശബരിമലയിൽ അയ്യപ്പഭക്തർക്കായി ഓൺലൈൻ വഴിപാട് ബുക്കിംഗ്

പത്തനംതിട്ട: ശബരിമലയിൽ അയ്യപ്പഭക്തർക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓൺലൈൻ വഴിപാട് ബുക്കിംഗ് സൗകര്യം ഒരുക്കുന്നു . തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ വഴിപാടുകൾ ഓൺ ലൈൻ സംവിധാനത്തിലാക്കുന്നതിൻ്റെ ആദ്യപടിയായാണിത്. വിഷു പൂജകൾക്കായി ശബരിമല നട തുറക്കുന്ന പതിനാലാം തീയതി മുതൽ പതിനെട്ടാം തീയതി വരെ 8 വഴിപാടുകൾ ഭക്തർക്ക് ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏർപ്പെടുത്തിയിട്ടുണ്ട്.ഭക്തർക്ക് www.onlinetdb.com എന്ന പോർട്ടലിലൂടെ വഴിപാടുകൾ ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്.നീരാഞ്ജനം,നെയ് വിളക്ക്, അഷ്ടോത്തര അർച്ചന, സഹസ്രനാമ അർച്ചന,സ്വയംവരാർച്ചന, നവഗ്രഹ നെയ്യ് വിളക്ക്, ഗണപതി ഹോമം, ഭഗവതിസേവ എന്നീ 8 വഴിപാട് ഇനങ്ങൾ ഭക്തർക്ക് ഓൺലൈൻ വഴി ബുക്ക് ചെയ്യാം. വഴിപാടുകൾ ബുക്ക് ചെയ്യുന്ന പോർട്ടൽ വഴി നിലവിൽ ബുക്കിംഗ് ആരംഭിച്ചിട്ടുള്ളതാണ്. കൂടാതെ,ഭക്തർക്ക് ഓൺലൈനായി കാണിക്ക ( ഇ- കാണിക്ക) അർപ്പിക്കുന്നതിനും, അന്നദാന സംഭാവന നൽകുന്നതിനുമുള്ള സൗകര്യം കൂടി ഉടൻതന്നെ ഈ പോർട്ടലിൽ ഉൾക്കൊള്ളിക്കും. അന്നദാന സംഭാവനകൾക്ക് ആദായ നികുതി ഇളവ് ലഭിക്കും. ഇൻറർനെറ്റ് ബാങ്കിംഗ് വഴി ഭക്തർക്ക് നേരിട്ടും കാണിക്ക, അന്നദാനം സംഭാവനകൾ നൽകാവുന്നതാണ്. കാണിക്ക, അന്നദാനം എന്നിവ ഭക്തർക്ക് യഥാക്രമം ധനലക്ഷ്മി ബാങ്കിൻ്റെ 012600100000019, 012601200000086 എന്നീ അക്കൗണ്ടുകൾ വഴി സമർപ്പിക്കാം.

Related Articles

Latest Articles