ദില്ലി: ബാംഗ്ലൂർ സ്‌ഫോടനക്കേസ് പ്രതി അബ്ദുൾനാസർ മദനിയെ ജാമ്യവ്യവസ്ഥകളിൽ ഇളവ് നൽകി കേരളത്തിലേയ്ക്ക് വിട്ടയക്കാനാകില്ലെന്ന് കർണ്ണാടക ഭീകരവിരുദ്ധ സെൽ സുപ്രീംകോടതിയിൽ. രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയായ കേസിലെ പ്രധാന പ്രതിയാണ് മദനി. ജാമ്യവ്യവസ്ഥയില്‍ ഇളവനുവദിച്ചാല്‍ മദനി ഒളിവില്‍ പോകാന്‍ സാധ്യതയുണ്ട്. കേസില്‍ ഇനിയും പിടികിട്ടാനുള്ള ആറ് പ്രതികള്‍ മദനിയുമായി ബന്ധപ്പെടുകയും വിവരങ്ങള്‍ ശേഖരിക്കുകയും സാക്ഷികളെ ഭീഷണിപ്പെടുത്തുകയും ചെയ്യാൻ സാധ്യതയുണ്ടെന്നും കര്‍ണാടക ഭീകരവിരുദ്ധ സെല്‍ സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. കര്‍ണാടക ഭീകരവിരുദ്ധ സെല്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ ഡോ. സുമീത് ആണ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ചെയ്തത്.
ബെംഗളൂരു സ്‌ഫോടനക്കേസിലെ വിചാരണ പൂര്‍ത്തിയായെങ്കില്‍ കേസിലെ പ്രതിയായ അബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കിക്കൂടെയെന്ന് സുപ്രീം കോടതി നേരത്തെ ആരാഞ്ഞിരുന്നു. മദനിയുടെ ആവശ്യം വ്യാഴാഴ്ച്ച സുപ്രീം കോടതി പരിഗണിക്കും. 2008 ജൂലായ് 25ന് ബാംഗ്ലൂര്‍ നഗരത്തിലെ 9 കേന്ദ്രങ്ങളിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ ഒരാള്‍ മരിക്കുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ മദനിയടക്കം ആകെ 32 പ്രതികളാണുള്ളത്. 9 കേസുകളാണ് വിവിധ പോലീസ് സ്‌റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കേസിന്റെ വിചാരണ നടന്നുവരവേയാണ് കർശന ജാമ്യവ്യവസ്ഥകളോടെ ബംഗളുരുവിൽ കഴിയുന്ന മദനിയെ വ്യവസ്ഥകളിൽ ഇളവ് നേടി കേരളത്തിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത് .
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…